എന്റെ ജന്മദിനം ആഘോഷിക്കരുത്, പകരം തെരുവിലിറങ്ങിയ യുവാക്കള്‍ക്കൊപ്പം നില്‍ക്കൂ- രാഹുല്‍ ഗാന്ധി

ഡല്‍ഹി: തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കള്‍ വേദനയോടെ തെരുവില്‍ പ്രതിഷേധിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ യുവാക്കളുടെ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് പിറന്നാള്‍ ആഘോഷങ്ങള്‍ വേണ്ടെന്ന രാഹുലിന്റെ നിര്‍ദേശം. ഇന്ന് രാഹുല്‍ ഗാന്ധിയുടെ 52-ാം ജന്മദിനമാണ്. എ ഐ സി സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശാണ് രാഹുല്‍ ഗാന്ധിയുടെ പേരിലുളള പത്രക്കുറിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചത്.

'രാജ്യത്ത് നിലവിലുളള സാഹചര്യം ആശങ്കാജനകമാണ്. കോടിക്കണക്കിന് യുവാക്കള്‍ ദുഖത്തിലാണ്. ഈ സമയത്ത് നമ്മള്‍ അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമാണ് നില്‍ക്കേണ്ടത്. എന്റെ ജന്മദിനത്തില്‍ ഒരു തരത്തിലുളള ആഘോഷങ്ങളും നടത്തരുതെന്ന് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും രാജ്യത്തുടനീളമുളള എന്റെ അഭ്യുദയകാംഷികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'-എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതുപോലെ മോദി സര്‍ക്കാരിന് അഗ്നിപഥ് പദ്ധതിയും പിന്‍വലിക്കേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി ബിജെപി സര്‍ക്കാര്‍ ജയ് ജവാന്‍ ജയ് കിസാന്‍ മൂല്യങ്ങളെ അവഹേളിക്കുകയാണ്. പ്രധാനമന്ത്രിക്ക് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അതുപോലെ അദ്ദേഹത്തിന് രാജ്യത്തെ യുവാക്കളോടും മാപ്പുപറയേണ്ടിവരും. മോദി 'മാഫീവീര്‍' ആയിത്തീരും. അദ്ദേഹത്തിന് അഗ്നിപഥ് പദ്ധതി പിന്‍വലിക്കേണ്ടിവരും' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

Contact the author

National Desk

Recent Posts

Web Desk 19 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More