യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

മുംബൈ: യു.എ.ഇ യില്‍  കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ദുബായ് കെ.എം.സി.സി.  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ മൂലം നിരവധിയാളുകള്‍ ഒന്നിച്ചുകഴിയുന്ന മുറികളിലും ലേബര്‍ ക്യാമ്പുകളിലും പ്രവാസി മലയാളികളും ഇന്ത്യാക്കാരും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ നാട്ടിലെത്തിക്കാന്‍ ലോക്ക് ഡൌണ്‍ യാത്രാ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചു കിട്ടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ദുബായ് കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിലാണ് ഹരജിക്കാരന്‍.

ദുബായ് എയര്‍ സര്‍വീസുകള്‍ പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ടു ചെയ്ത് മലയാളികളെ നാട്ടിലെത്തിക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്.എന്നാല്‍ ഇവിടുത്തെ യാത്രാ ചട്ടങ്ങളാണ് തടസ്സമായി നില്‍ക്കുന്നത്. ഇത് നീക്കി എല്ലാ ഇന്ത്യാക്കാരെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിനല്‍കിയിരിക്കുന്നത്. ഇതിനായി വിദേശകാര്യ വകുപ്പ്, വ്യോമയാന വകുപ്പ് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.സുപ്രീം കോടതി അഭിഭാഷകനായ ഹാരിസ് ബീരാന്‍, അഡ്വ. മുഹമ്മദ് ഷാഫി എന്നിവര്‍ മുഖേനയാണ് ദുബായ് കെ.എം.സി.സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More