റിയാദ്: സൌദിഅറേബ്യയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ജയിലി ലായവരെ വിട്ടയക്കാന്‍ ഭരണാധികാരി സല്മാന് രാജാവ് ഉത്തരവിട്ടു. രാജ്യത്താകെ കൊറോണ പടരുന്ന സാഹചര്യത്തിലാണ് സൌദി ഭരണാധികാരിയുടെ ഉത്തരവ്. ഇത്തരം കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്നവരെ എത്രയും പെട്ടെന്ന് വിട്ടയക്കാന്‍ സല്മാന് രാജാവ് നിര്‍ദ്ദേശിച്ചതായി നീതിന്യായ മന്ത്രി ഡോ.വലീദ് ബിന്‍ മുഹമ്മദ് അല്‍ സമാനി വ്യക്തമാക്കി.
ഇത്തരം കേസുകളില്‍ പെട്ടു കഴിയുന്ന നിരവധി മലയാളികള്‍ക്ക് ഈ ഉത്തരവ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ചെക്ക് കേസുകള്‍, ജാമ്യക്കേസുകള്‍ തുടങ്ങിയവയില്‍ പെട്ട മലയാളികള്‍ക്ക് ജയില്‍ മോചിതരാവാന്‍ ഈ ഉത്തരവ് വഴിവെക്കും