സച്ചിന്‍ സഞ്ജുവിനെ വിമര്‍ശിച്ചത് അനവസരത്തില്‍ - മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണെതിരെ സച്ചിൻ ടെൻഡുൽക്കർ നടത്തിയ പരാമര്‍ശം അനവസരത്തിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഫൈനലില്‍ എത്തിയിരിക്കുകയാണ് സഞ്ജു സാംസൺ നേതൃത്വം നൽകുന്ന രാജസ്ഥാൻ റോയൽസ്. ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഇതുവരെയുള്ള ഫോം തുടർന്നാൽ കപ്പ് ഉയർത്താനുള്ള ശേഷി ആ ടീമിനും സഞ്ജുവിന്റെ നായക സ്ഥാനത്തിനുമുണ്ട്. ഈ അവസരത്തിൽ ആത്മവിശ്വാസം കെടുത്തുന്ന പരാമർശം സച്ചിനെപ്പോലുള്ള ഉന്നത കളിക്കാരനിൽ നിന്ന് ഉണ്ടാകരുതായിരുന്നുവെന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ കഴിഞ്ഞദിവസം ഐപിഎൽ ഫെെനലിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ അവസാന മത്സരത്തിൽ സഞ്ജു പുറത്താക്കപ്പെട്ടത് അനാവശ്യ ഷോട്ടിന് ശ്രമിച്ചുകൊണ്ടാണെന്നായിരുന്നു സച്ചിന്റെ വിമർശനം. തന്റെ യൂട്യൂബ് ചാനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരം വിലയിരുത്തുന്നതിനിടെയാണ് സച്ചിന്‍ സഞ്ജുവിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കുറച്ച് കൂടി ശ്രദ്ധിച്ച് കളിക്കുവായിരുന്നുവെങ്കില്‍ മികച്ച സ്കോര്‍ നേടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെത്തിനെതിരെയാണ്‌ മന്ത്രിയുടെ പ്രതികരണം. 

Contact the author

Sports Desk

Recent Posts

Web Desk 16 hours ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 16 hours ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 1 day ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 1 day ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 1 day ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 2 days ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More