ഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചത് ഭരണനേട്ടമായി പൊലിപ്പിച്ച് കാണിക്കുന്ന കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇനി പെട്രോള്‍ വിലയില്‍ ദിവസവും 8 പൈസയും ഡീസലില്‍ 3 പൈസയും വര്‍ധിപ്പിച്ച് 'വികസനം' കൊണ്ടുവരും എന്നായിരുന്നു രാഹുലിന്റെ പരിഹാസം.
'പെട്രോള്‍ വില മെയ് 1 2020 - 69. 5 രൂപ.
മാര്‍ച്ച് 1 2021 - 95.4 രൂപ
മെയ് 1 2022 - 105.4 രൂപ
മെയ് 22 2022 - 96.7 രൂപ
ഇനി പെട്രോള്‍ വിലയില്‍ ദിവസവും 0.8 രൂപയും ഡീസലില്‍ 0.3 രൂപയും വര്‍ധിപ്പിച്ച് 'വികസനം' കൊണ്ടുവരും. ജനങ്ങളെ പറ്റിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. റെക്കോര്‍ഡ് വിലക്കയറ്റത്തില്‍നിന്ന് ജനങ്ങള്‍ ശരിക്കുളള ആശ്വാസം അര്‍ഹിക്കുന്നുണ്ട്'- എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെയാണ് രാജ്യത്ത് ഇന്ധന വില കുറഞ്ഞത്. പെട്രോള്‍ വിലയിലുളള എക്സൈസ് തീരുവ ലിറ്ററിന് എട്ടുരൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറഞ്ഞു. ഇതിന് ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞു. കേരളത്തില്‍ പെട്രോളിന് 10.52 രൂപയും ഡീസലിന് 7.40 രൂപയുമാണ് കുറഞ്ഞത്.