പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് ചിന്തന്‍ ശിബിരിലൂടെ പരിഹാരമുണ്ടാകും - കെ സി വേണുഗോപാല്‍

ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് ചിന്തന്‍ ശിബിരിലൂടെ പരിഹാരമുണ്ടാകുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പാര്‍ട്ടിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ചിന്തന്‍ ശിബിരിലൂടെ ഉദ്ദേശിക്കുന്നത്. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ മുന്നണി രൂപപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ രൂപരേഖ തയ്യാറായി. 50 വയസ്സിന് താഴെയുള്ള കൂടുതൽ ആളുകളെ സുപ്രധാന സമിതിയിലേക്ക് കൊണ്ടുവരാനാണ് സോണിയാ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഉദ്ദേശിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

അതേസമയം, ചിന്തിൻ ശിബിരിന് മുന്നോടിയായി കഴിഞ്ഞയാഴ്ച നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ വളരെ സുപ്രധാന നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. ഒരു കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ഥി, ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരത പര്യടനം നടത്തണം, ജംബോ കമ്മിറ്റികള്‍ പൂര്‍ണമായും ഒഴിവാക്കണം, ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം പിസിസികൾക്ക് നൽകണം, പിസിസി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളിൽ അൻപതും വലിയ സംസ്ഥാനങ്ങളിൽ പരമാവധി നൂറുമായി നിജപ്പെടുത്തണം, എ ഐ സി സി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം, പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ എല്ലാ വര്‍ഷവും ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫണ്ട് ശേഖരണ ക്യാംപെയ്ന്‍ നടത്തണം തുടങ്ങി കോണ്‍ഗ്രസില്‍ സമൂല മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങളാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജസ്ഥാനിലെ ഉദയ്പൂരിലാണ് കോൺ​ഗ്രസിൻ്റെ ചിന്തൻശിബിർ ചേരുന്നത്. ഇന്ന് മുതല്‍ മേയ് 15 വരെയാണ് സമ്മേളനം നടക്കുന്നത്. യോഗത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനോടൊപ്പം രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തെ തുടർന്ന് പാർട്ടിക്കുള്ളില്‍ അഴിച്ചുപണി വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് 9 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 21 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 23 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More