തൃക്കാക്കരയില്‍ എല്‍ഡിഎഫിനുവേണ്ടി പ്രചാരണത്തിനിറങ്ങും - കെ വി തോമസ്‌

കൊച്ചി: തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ വി തോമസ്‌. എല്‍ ഡി എഫിന് വേണ്ടി കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ജയവും തോല്‍വിയും പ്രവചിക്കാനായിട്ടില്ല. നിലപാട് മാറ്റുന്നതില്‍ അതീവ ദുഖമുണ്ടെന്നും കെ വി തോമസ്‌ പറഞ്ഞു. തനിക്ക് പരിചയമുള്ള കോണ്‍ഗ്രസല്ല ഇപ്പോഴുള്ളത്. ഏകാധിപത്യ സ്വഭാവമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ വൈരാഗ്യ ബുദ്ധിയോടെ ഒരു കൂട്ടര്‍ പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടി നിരത്തുകയാണെന്നും മീഡിയ വണ്ണിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കെ വി തോമസ്‌ പറഞ്ഞു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കെ വി തോമസും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് കെ വി തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന നേതൃത്വം ഹൈക്കമാണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം, തൃക്കാക്കര തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ ഇടതു മുന്നണിക്ക്‌ അനുകൂല നിലപാടായിരുന്നു കെ വി തോമസ് സ്വീകരിച്ചിരുന്നത്. കെ വി തോമസ്‌ ഇടതു മുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് എന്‍ സി പി  നേതാവ് പി സി ചാക്കോയും നേരത്തെ പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ വി തോമസിന്‍റെ  നിലപാടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആണെന്ന് പറയുകയും ഇടതിന്‍റെ വാദമുന്നയിക്കുകയും ചെയ്യുന്ന രീതിയാണ് കെ വി തോമസിന്‍റെത്. പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിച്ചാല്‍ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ വി തോമസ്‌ കോണ്‍ഗ്രസുകാരനല്ലെന്നും മൂന്നാം തിയതി കഴിഞ്ഞാല്‍ ചിലര്‍ എടുക്കാ ചരക്ക് ആകുമെന്നും കെ മുരളീധരന്‍ എം പിയും ആക്ഷേപിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 10 hours ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 10 hours ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 10 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 2 days ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 2 days ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More