ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല - വി ഡി സതീശന്‍

കൊച്ചി: എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് സഭയെ വലിച്ചിഴച്ചത് സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് കോണ്‍ഗ്രസ് എവിടെയും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം എപ്പോഴും പാര്‍ട്ടി ഓഫിസില്‍ വെച്ചോ കമ്മറ്റി ഓഫിസില്‍ വെച്ചോ ആണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക. എന്നാല്‍ ഇത്തവണ സഭയുടെ ചിഹ്നത്തിന് മുന്‍പില്‍ സ്ഥാനാര്‍ത്ഥിയേയും വൈദികനേയും ചേര്‍ത്ത് പത്രസമ്മേളനം നടത്തിയ മന്ത്രി പി. രാജീവാണ് ഇത്തരം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ജോ ജോസഫിനോട് സഭയുടെ സ്ഥാനാര്‍ഥിയാണോ എന്ന ചോദ്യം ചോദിച്ചത് മാധ്യമ പ്രവര്‍ത്തകരാണ്. ഇത് കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണ് സിപിഎം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജോ ജോസഫിനെതിരെ യു ഡി എഫ് തെറ്റായ പ്രചാരണം നടത്തിയെന്ന് പി രാജീവ്‌ ആരോപിച്ചിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി സഭയെ വലിച്ചിഴക്കുകയാണെന്നും സഭാ നേതൃത്വത്തെ പരിഹസിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. അതേസമയം, തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ സഭയെ ആയുധമാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലേക്ക് സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. സഭ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചുവെന്ന് കരുതാന്‍ സാധിക്കില്ലെന്നും രമേശ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More