ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് മോദിയോട് സംസാരിക്കൂ; ബോറിസ് ജോണ്‍സനോട് ബ്രിട്ടിഷ് എം പി

ലണ്ടന്‍: ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസരിക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോട് ആവശ്യപ്പെട്ട് ബ്രിട്ടിഷ് എം പി നാസ് ഷാ. ഇന്ത്യയില്‍ മുസ്ലിം വിരുദ്ധത ശക്തി പ്രാപിക്കുന്നുണ്ട്. ആള്‍ക്കൂട്ട കൊലപാതകം, നൂനപക്ഷങ്ങളെ അടിച്ചമര്‍ത്തല്‍, ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ച് നീക്കല്‍ തുടങ്ങി നിരവധി സംഭവങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. കഴിഞ്ഞ 10 വർഷങ്ങളിൽ, ഇന്ത്യയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയായവരിൽ 90 ശതമാനവും മുസ്ലീങ്ങളാണെന്ന് സൂചിപ്പിക്കുന്ന 2019 ലെ കണക്കുകളും നാസ് ഷാ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

നമ്മുടെ രാജ്യത്തിന്റെ വിദേശ ബന്ധങ്ങൾ വ്യാപാരത്തിലും അന്തർദേശീയതയിലും അധിഷ്ഠിതമായിരിക്കരുത്, മറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കണം. ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ അനുദിനം വർദ്ധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങള്‍ ആശങ്ക ജനകമാണ്. റുവാണ്ടയില്‍ വംശഹത്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ഡോ. ഗ്രിഗറി സ്റ്റാന്റൺ, കശ്മീരില്‍ സംഭവിക്കാന്‍ ഇടയുള്ള വംശഹത്യയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുസ്ലിങ്ങളെ തല്ലുന്നതും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഇന്ത്യയിൽ ഒരു പതിവായി മാറിയിരിക്കുകയാണ്. സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യാൻ ആൾക്കൂട്ടം ആഹ്വാനം ചെയ്യുന്നതിന്‍റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. കര്‍ണാടക സര്‍ക്കാരിന്‍റെ ഹിജാബ് നിരോധനത്തിന് കോടതിയും അഗീകാരം നല്‍കിയിട്ടുണ്ട്. എന്നിട്ട് മുസ്ലിം പെണ്‍കുട്ടികളോട് വിശ്വാസമോ വിദ്യാഭ്യാസമോ തെരഞ്ഞെടുക്കാന്‍ പറയുന്നു. കശ്മീരിലും ഭീകരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ഇസ്ലാമോഫോബിയക്കെതിരെ സംസാരിക്കാന്‍ ബോറിസ് ജോണ്‍സണ്‍ തയ്യാറാവണം - നാസ് ഷാ ട്വീറ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ട് ദിവസത്തെ സന്ദർശനത്തിലാണ് ബോറിസ് ജോൺസൺ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ വിമാനത്താവളത്തിലിറങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ബിജെപി നേതാക്കള്‍ നല്‍കിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഗവര്‍ണര്‍ ആചാര്യ ദേവവ്രത് എന്നിവര്‍ ചേര്‍ന്നാണ് ബോറിസ് ജോണ്‍സനെ സ്വീകരിച്ചത്. അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തിനുമുന്നോടിയായി ഗുജറാത്തിലെ ചേരികളെല്ലാം തുണികെട്ടി മറച്ചത് വാര്‍ത്തയായി. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിന് സമീപമുളള ചേരികളാണ് ഉയരത്തില്‍ തുണി കെട്ടി മറച്ചത്. 

Contact the author

international Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More