റിയാദ്: സൌദിയില്‍ സാമ്പത്തിക പരിഗണിച്ച് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ കമ്പനികള്‍ക്കനുകൂലമായി മാറ്റം വരുത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്കി. ഇതനുസരിച്ച് ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനും ലീവില്‍ വിടാനും അധികാരമുണ്ടായിരിക്കും.
ജീവനക്കാര്‍ എടുക്കുന്ന അവധി വാര്‍ഷിക അവധിയില്‍ നിന്ന് കുറയ്ക്കാം. കരാര്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവര്‍ ജോലി ചെയ്യുന്ന മണിക്കൂറിലെ വേതനം മാത്രം നല്കിയാല് മതിയാകും. സൌദി സാമൂഹ്യ വികസന മന്ത്രാലയമാണ് ഉത്തരവിറക്കിയിരിക്കുന്നത്.