ലോകത്താകെ മരണം - 73,606, രോഗികള്‍ - 13,23,561

44,272 - പേര്‍ ഗുരുതരാവസ്ഥയില്‍

ഇതുവരെ ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 73,606 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍  13,23,561 പേര്‍. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് 46,486- പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 3,50,886 - പേര്‍ സുഖം പ്രാപിച്ചു.

മരണപ്പെട്ടവരില്‍ ഒന്‍പത് ലക്ഷത്തോളം പേര്‍ യൂറോപ്പില്‍ നിന്നാണ്.  ഇറ്റലിയില്‍ ഇതിനകം 17,159 പേര്‍  ഇതിനകം മരണപ്പെട്ടു. 1,32,547-പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌.

സ്പെയിനില്‍ ഇതിനകം 13,697 - പേര്‍ മരണപ്പെട്ടു. 1,35,032- പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌. എന്നാല്‍ യൂറോപ്പില്‍ രോഗ ബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ പക്ഷെ മരണനിരക്ക് കുറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ജര്‍മ്മനിയില്‍ ഇതുവരെ 1,640 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 102,232 - ആണ്.

അമേരിക്ക അതിവേഗം മുന്നിലേക്ക് 

അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 665 പേരാണ് മരണമടഞ്ഞത്.  ഏറ്റവും പുതിയ കണക്കനുസരിച്ച് 10,366 - പേര്‍ ഇതിനകം മരണപ്പെട്ടു. 3,52,083 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇന്ന് മാത്രം 599 പേര്‍ മരണമടഞ്ഞു.  4,758 - പേരാണ് ന്യുയോര്‍ക്കില്‍ മാത്രം മരണമടഞ്ഞത്. ഇവിടെ മാത്രം  1,30,689 - പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

917- പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 37,505 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍  15,240- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 351 - പേര്‍ മരണമടഞ്ഞു. മിഷിഗണ്‍ - 617, ഫ്ലോറിഡ - 236, മസ്സാച്ചുസെറ്റ്സ് - 236, ലൂസിയാന  - 512, ഇല്ലിനോയിസ് - 274, ജോര്‍ജ്ജിയ -228 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. 

തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഏറ്റവും ഒടുവിലെ കണക്കനുസരിച്ച്   338 പേര്‍ മരണമടഞ്ഞിട്ടുണ്ട്. 7984 - പേര്‍ക്കാണിവിടെ  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി ത്തന്നെ തുടരുകയാണ്. 


c


Contact the author

Web Desk

Recent Posts

International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More