സുരേഷ് ഗോപീ, തമ്പ്രാക്കൻമാരുടെ കാലമൊക്കെ കഴിഞ്ഞു - ഷാനിമോള്‍ ഉസ്മാന്‍

വാഹനത്തിലിരുന്ന് സുരേഷ് ഗോപി എം പി സ്ത്രീകള്‍ക്ക് വിഷുക്കൈനീട്ടം നൽകുകയും ഏറ്റുവാങ്ങിയവർ കാലുപിടിക്കുകയും ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍.  തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് സുരേഷ് ഗോപി ആ ചടങ്ങ് നിർവഹിച്ചത്. തമ്പ്രാക്കൻമാരുടെ കാലമൊക്കെ കഴിഞ്ഞുവെന്നും ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും സുരേഷ് ഗോപി പറയണമെന്നാണ് ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

പ്രിയ സുരേഷ് ഗോപീ, അങ്ങ് കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമ ലൊക്കേഷനിൽ മറ്റോ ആണെന്ന് കരുതിയോ? തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചത്. ഏതെങ്കിലും രണ്ടു പുരുഷന്മാർക് ആ പറയപ്പെട്ട കൈനീട്ടം കൊടുക്കാമായിരുന്നില്ലേ? അങ്ങയുടെ കാൽ ആ സ്ത്രീകൾ പിടിച്ചപ്പോൾ ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ, തമ്പ്രാൻമാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും ഒന്ന് പറയൂ താരമേ..

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകshani

കഴിഞ്ഞ ദിവസമാണ് രാജ്യസഭാംഗമായ സുരേഷ് ഗോപി കാറിലിരുന്ന് വിഷു കൈ നീട്ടം നല്‍കിയത്. കൈനീട്ടം വാങ്ങിയ ശേഷം കാറിലിരിക്കുന്ന സുരേഷ് ഗോപിയുടെ കാൽെതാട്ട് വന്ദിക്കുന്ന സ്ത്രീകളുടെ വീഡിയോയും ഫോട്ടോകളും പുറത്ത് വന്നിരുന്നു. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. കൊച്ചിന്‍ ദേവസം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിൽ മേൽശാന്തിക്ക് വിഷുക്കൈനീട്ടം നൽകാനായി അദ്ദേഹം പണം നൽകിയതോടെ സംഭവം വിവാദമാകുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ചെയ്തത് നന്മ ഉദ്ദേശിച്ചാണ്. വിഷു ഹിന്ദുക്കളുടെ മാത്രം ആചാരമല്ല. രാജ്യത്തിന്‍റെ വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം രീതി സ്വീകരിച്ചതെന്നുമാണ് സുരേഷ് ഗോപിയുടെ വാദം. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 2 weeks ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 2 weeks ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 2 weeks ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 weeks ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 weeks ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More