ജാര്‍ഖണ്ഡില്‍ കേബിള്‍ കാര്‍ അപകടം: രണ്ടു മരണം,10 പേര്‍ക്ക് ഗുരുതര പരിക്ക്

റാഞ്ചി: ജാര്‍ഖണ്ഡിലെ ത്രികുത് പഹറില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുപേരാണ് മരണപ്പെട്ടത്. 10 പേര്‍ അതിഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകളാണ് അപകടത്തില്‍ പെട്ടത്. കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് റോപ്പിലെ ഗതാഗതം തടസ്സപ്പെട്ടതോടെ 50- ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 

വളരെ യാദൃഷ്ചികമായാണ് കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വ്യക്തമല്ലെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം, സാങ്കേതിക തകരാറോ പിഴവോ ആണ് അപകടം നടക്കുന്നതിന് കാരണമായത് എന്നാണ് പ്രാഥമികാന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. അപകടം വളരെ ഗൌരവമുള്ളതാണ് എന്ന് ദിയോഗര്‍ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബാബാ ബൈദ്യനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്ന ദിയോഗര്‍ പ്രദേശത്തിന് സമീപമാണ് ത്രികുത് പഹര്‍. 12 കേബിള്‍ കാറുകളാണ് ഇപ്പോള്‍ ലൈനില്‍ കുടുങ്ങിക്കിടക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. ഇതിനിടെ പരിക്കേറ്റവരെ ദിയോഗറിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 4 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More