യു പി ഐ ഉപയോഗിച്ച് എ ടി എമ്മില്‍ നിന്നും പണമെടുക്കാം; പുതിയ സംവിധാനവുമായി ആര്‍ ബി ഐ

ഡല്‍ഹി: എ ടി എം കൗണ്ടറുകളില്‍ നിന്നും പണം പിന്‍വലിക്കാനും പണം അയക്കാനും ഇനിമുതല്‍  യു പി ഐ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കാര്‍ഡില്ലാതെ തന്നെ എ ടി എം വഴി സാമ്പത്തിക ഇടപാടുകള്‍ നടത്താനും കാര്‍ഡ് സ്‌കിമ്മിങ്, കാര്‍ഡ് ക്ലോണിങ് പോലുള്ള തട്ടിപ്പുകളില്‍ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പുതിയ രീതി നടപ്പിലാക്കുന്നതെന്ന് ആര്‍ ബി ഐ അറിയിച്ചു. നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ച ഐ എം പി എസ് അധിഷ്ഠിതമായ പണം ഇടപാടാണ് യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ).

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വളരെ മികച്ച രീതിയിലുള്ള മാറ്റമാണ് യു.പി.ഐയുടെ വരവോടെ ഉണ്ടായിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ചുരുക്കം ചില ബാങ്കുകള്‍ക്ക് മാത്രമാണ് ഈ സംവിധാനത്തോടെ പണം ഇടപാട് നടത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ആര്‍ ബി  ഐ യുടെ പുതിയ തീരുമാനത്തോടെ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ഈ സൗകര്യം ഒരുക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കുന്നത്. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More