പിടിച്ചെടുത്ത 59 ടണ്‍ ബീഫ് കാണാനില്ല ; പൊലീസ് മറിച്ചു വിറ്റെന്ന് ആരോപണം

കർണാടക: കലബുറഗിയില്‍ പൊലീസ് പിടിച്ചെടുത്ത 59 ടണ്‍ ബീഫ് (Beef Meat) കാണാതായ സംഭവത്തില്‍ അന്വേഷണം. 61 ടണ്‍ ബീഫ് പിടിച്ചെടുത്തതില്‍ 59 ടണ്‍ ആണ് കാണാതായത്. കഴിഞ്ഞ സെപ്റ്റംബറില്‍ നന്ദൂര്‍ വ്യവസായ മേഖലയിലെ 'താജ് കോള്‍ഡ് സ്‌റ്റോറേജില്‍' അനധികൃതമായി സൂക്ഷിച്ചിരുന്ന ബീഫാണ് പൊലീസ് പിടിച്ചെടുത്തത്. ബീഫ് നശിപ്പിക്കാന്‍ കോടതിയുടെ അനുമതി തേടിയ പൊലീസ് കോള്‍ഡ് സ്‌റ്റോറേജില്‍ എത്തിയപ്പോഴാണ് 2 ടണ്‍ ഒഴികെ ബാക്കി കാണാതായ വിവരം അറിയുന്നത്. പോലീസുകാര്‍ തന്നെയാണ് ബീഫ് കാണാതായതിനു പിന്നിലെന്നും സംശയമുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോൾഡ് സ്റ്റോറേജിൽ നിന്ന് പിടിച്ചെടുത്ത പോത്തിറച്ചി കോടതിയുടെ അനുമതിയില്ലാതെ പോലീസ് അനധികൃതമായി നശിപ്പിച്ചുവെന്നാണ് ആരോപണം. അതല്ല, പോലീസ് മറിച്ചു വിറ്റതാണെന്നും കോള്‍ഡ് സ്‌റ്റോറേജ് ഉടമയടക്കം ആരോപിക്കുന്നുണ്ട്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ മൃഗ സംരക്ഷക പ്രവര്‍ത്തകനായ ഹുനച്ചിറയ മൊറാഗി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയ്ക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ്‌ അന്വേഷണത്തിന് ഉത്തരവിട്ടത്. എ സി പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉടന്‍ കുറ്റക്കാരെ കണ്ടെത്തുമെന്ന് കലബുറഗി ഡി.സി.പി. അദ്ദുര്‍ ശ്രീനിവാസുലു അറിയിച്ചു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More