യുക്രൈന് പിന്തുണയുമായി ഓസ്കാർ വേദിയില്‍ താരങ്ങള്‍

യുക്രൈന് പിന്തുണയുമായി ഓസ്കാർ വേദിയില്‍ താരങ്ങള്‍. അഭയാര്‍ത്ഥികള്‍ക്കൊപ്പം എന്ന് എഴുതിയ നീല റിബണ്‍ ധരിച്ചാണ് താരങ്ങള്‍ ചടങ്ങിന് എത്തിയത്. യു എന്‍ അഭയാര്‍ത്ഥി എജന്‍സിയാണ് ക്യാമ്പയ്നിന് നേതൃത്വം നല്‍കിയത്. റഷ്യന്‍ അധിനിവേഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും വേദിയില്‍ പ്രത്യക്ഷപ്പെട്ടു. അനിതീക്കെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്ന മാധ്യമമാണ് സിനിമ. യുക്രൈനില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും ആവശ്യമാണ്. അതിനാല്‍ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നിന്ന് യുക്രൈന് പിന്തുണ നല്‍കണമെന്നാണ് പ്ലക്കാര്‍ഡുകളില്‍ പറയുന്നത്. 

ലോസ് അഞ്ചലന്‍സിലെ 'ഡൊല്‍ബി തിയേറ്ററി'ലാണ് 94-ാം ഓസ്ക്കാര്‍ പുരസ്ക്കാര ചടങ്ങ് നടക്കുന്നത്. വില്‍ സ്മിത്താണ് മികച്ച നടന്‍. കിങ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. തന്‍റെ ഭാര്യയയെ കളിയാക്കിയ അവതാരകനെ വില്‍ സ്മിത്ത് സ്റ്റേജില്‍ കയറി തല്ലിയത് വിവാദമായി. സ്നേഹം നിങ്ങളെക്കൊണ്ട് ഭ്രാന്തമായി പലതും ചെയ്യിക്കും. തനിക്ക് അക്കാദമിയോടും ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എല്ലാവരോടും അവതാരകനോടും മാപ്പ് പറയണമെന്നായിരുന്നു പുരസ്ക്കാരം ഏറ്റുവാങ്ങിയതിനു പിന്നാലെ വില്‍ സ്മിത്ത് പറഞ്ഞത്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ജെസീക്ക ചാസ്റ്റെയ്‌നാണ്. 'ദി ഐസ് ഓഫ് ടാമി ഫയെ' എന്ന ചിത്രത്തിലെ അഭിനയമാണ് ജെസീക്കയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, യുക്രൈന്‍ -റഷ്യ യുദ്ധം ഒരു മാസം പിന്നിട്ടു. ഇപ്പോഴും റഷ്യന്‍ അധിനിവേശം യുക്രൈന് മേല്‍ ശക്തമായി തുടരുകയാണ്. ഖാര്‍കീവിലെ ആണുവ കേന്ദ്രം ലക്ഷ്യമാക്കി റഷ്യ ഇന്നും ഷെല്ലാക്രമണം നടത്തി. യുക്രൈന്‍ തലസ്ഥാനമായ ക്വീവ് പിടിച്ചെടുക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടതിനാല്‍ രാജ്യത്തെ രണ്ടായി വിഭജിക്കാനുള്ള ശ്രമമാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നിന്നുമുണ്ടാകുന്നതെന്ന് യുക്രൈന്‍ സൈനീക ഇന്റലിജന്‍സ് മേധാവി ആരോപിച്ചു. അതേസമയം, യുക്രൈന്‍ വാര്‍ത്തകളും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്കിയുമായുള്ള അഭിമുഖങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യരുതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ക്ക് പുടിന്‍ നിര്‍ദ്ദേശം നല്‍കി. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More