കേരളത്തിൽ സി പി എം ഭരിക്കുമ്പോൾ വികസനം വരരുത് എന്നാണ് കോൺഗ്രസിന്- എ വിജയരാഘവൻ

തിരുവനന്തപുരം: കേരളത്തില്‍ സി പി എം ഭരിക്കുമ്പോള്‍ വികസനം വരരുത് എന്ന കാഴ്ച്ചപ്പാടാണ് കോണ്‍ഗ്രസിനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കോണ്‍ഗ്രസും ബിജെപിയും കെ റെയിലിനെതിരെ നടത്തുന്നത് ജനപിന്തുണയില്ലാത്ത സമരാഭാസമാണെന്നും രാജ്യത്ത് ഒരു സര്‍ക്കാരും നല്‍കാത്ത പുനരധിവാസ പാക്കേജാണ് സില്‍വല്‍ ലൈനില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കുന്നതെന്നും  എ വിജയരാഘവന്‍ പറഞ്ഞു. 

'യുഡിഎഫ് എംപിമാര്‍ നടത്തുന്നത് പരിഹാസ്യമായ സമരമാണ്. കേരളത്തിലെ ജനങ്ങള്‍ക്കെതിരാണ് യുഡിഎഫ് എംപിമാര്‍ എന്ന സന്ദേശമാണ് അവര്‍ സമരം ചെയ്യുന്നതിലൂടെ നല്‍കുന്നത്.  ജനങ്ങളുടെ പിന്തുണയില്ലാത്ത ഒറ്റപ്പെട്ട സമരം മാത്രമാണ് യുഡിഎഫിന്റേത്. സംശയങ്ങളുണ്ടാവാത്ത തരത്തില്‍ മുഖ്യമന്ത്രി കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ക്ക് കാര്യം മനസിലാവില്ലെങ്കിലും ജനങ്ങള്‍ക്ക് മനസിലാവും'-എ വിജയരാഘവന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കെ റെയില്‍ പദ്ധതിയുടെ പേരില്‍ ആരുടെയും ഭൂമി ബലംപ്രയോഗിച്ച് ഏറ്റെടുക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെ റെയിലിനെതിരെ ഇപ്പോള്‍ നടക്കുന്നത് അരാജക സമരമാണെന്നും കോണ്‍ഗ്രസും ബിജെപിയും മതതീവ്രവാദ സംഘടനകളും കെ റെയില്‍ പദ്ധതിക്കെതിരെ കുപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാര്‍ അംഗീകരിച്ച പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും സമരം ചെയ്യുന്നവര്‍ അത് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More