മാധ്യമപ്രവര്‍ത്തകനെ തല്ലിയ കേസ്; സല്‍മാന്‍ ഖാന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

മുംബൈ: മാധ്യമപ്രവര്‍ത്തകനെ തല്ലിയ കേസില്‍ നടന്‍ സല്‍മാന്‍ ഖാനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഏപ്രില്‍ അഞ്ചിന് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ ബോഡി ഗാര്‍ഡ് നവാസ് ഇഖ്ബാല്‍ ഷെയ്ക്കും കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഐ പി സി 504, 506 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സല്‍മാന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ അശോക് പാണ്ഡെ എന്നയാളുടെ പരാതിയിലാണ് നടപടി. 

2019 ഏപ്രില്‍ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചേ ബോഡിഗാര്‍ഡിനൊപ്പം സല്‍മാന്‍ ഖാന്‍ സൈക്കിളില്‍ പോകുമ്പോഴാണ് കയ്യേറ്റം നടന്നത് എന്നാണ് അശോക് പാണ്ഡെ ആരോപിക്കുന്നത്. സല്‍മാന്‍ ഖാന്‍ സൈക്കിളോടിക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ അംഗരക്ഷകരോട് ചിത്രം പകര്‍ത്താന്‍ അനുവാദം ചോദിച്ചിരുന്നു. താന്‍ ചിത്രം പകര്‍ത്തുന്നതുകണ്ട സല്‍മാന്‍ ഖാന്‍ പ്രകോപിതനാവുകയും തന്നെ ആക്രമിക്കുകയും ഫോണ്‍ തട്ടിപ്പറിച്ച് എടുക്കുകയും ചെയ്തു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി എന്നും അശോക് പാണ്ഡെ ആരോപിക്കുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഗുരുതരമായ കുറ്റകൃത്യമൊന്നും നടന്നിട്ടില്ലെന്ന് പറഞ്ഞ് പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് താന്‍ കോടതിയെ സമീപിച്ചത്. കൊവിഡ് മൂലം സംഭവത്തില്‍ നടപടിയെടുക്കുന്നത് വൈകിയെന്നും അശോക് പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More