കെ റെയില്‍ വിരുദ്ധ പോരാട്ടം ഐതിഹാസിക സമരമാകും; കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ പോകും - വി ഡി സതീശന്‍

തിരുവനന്തപുരം: കെ റയിലിനു വേണ്ടി സര്‍ക്കാര്‍ സ്ഥാപിക്കുന്ന സര്‍വ്വേ കല്ലുകള്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരവുമായി ബന്ധപ്പെട്ട് സാധാരണ ജനങ്ങളെ ജയിലിലേക്ക് അയക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരിക്കണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത്രയും സമരം നടന്നിട്ടും സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്‍പോട്ട് പോകുകയാണ്. കോടികള്‍ തട്ടിപ്പ് നടത്താനുള്ള പദ്ധതിയാണ് ഇതെന്ന് സര്‍ക്കാരിന്‍റെ നടപടിയില്‍ നിന്നും മനസിലാകും. നന്ദിഗ്രാമില്‍ സംഭവിച്ചതുപോലെ സിപിഎമ്മിന് കേരളത്തിലും സംഭവിക്കുമെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു.

'കേരളത്തിന്‍റെ  സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമാകും സിൽവർ ലൈൻ വിരുദ്ധ സമരം. സമരത്തിനിറങ്ങുന്ന സാധാരണക്കാരെ ജയിലിൽ അടയ്ക്കുന്ന സർക്കാരിന്റെ ഭീഷണി വിലപ്പോകില്ല. യുഡിഎഫ് നേതാക്കൾ നേരിട്ടിറങ്ങി കല്ലുകൾ പിഴുതെറിയും. കേസിൽ പ്രതികളായി യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ജയിലിൽ പോകും. പാവപ്പെട്ടവരെ ജയിലിൽ അടയ്ക്കുമെന്ന് മുഖ്യമന്ത്രിയോ പാർട്ടിയോ തീരുമാനിച്ചാൽ, അത് നടക്കില്ല. ഓരോ ദിവസവും കുത്തിരിപ്പുണ്ടാക്കാനും മാധ്യമങ്ങളിൽ വ്യാജ വാർത്ത വരുത്താനും സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചരണം നടത്താനും ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുകയും പാർട്ടിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നത് ഇവരാണ്. ഇക്കാര്യം പാർട്ടി അച്ചടക്ക സമിതി പരിശോധിക്കും. കർശന നടപടി സ്വീകരിക്കും. - വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനവിരുദ്ധ പദ്ധതിയുമായി വന്നാല്‍ കല്ല്‌ മാത്രമല്ല പദ്ധതി കൊണ്ടു വന്ന പ്രസ്ഥാനത്തെയും മണ്ണില്‍ നിന്ന് ജനങ്ങള്‍ പിഴുതെറിയുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ കണ്ടിട്ടും  പ്രതികരിക്കാതെ മൗനം നടിക്കാൻ കമ്യൂണിസ്റ്റുകളായി അധ:പതിച്ചിട്ടില്ല കോൺഗ്രസുകാർ. സമരം കോൺഗ്രസ് പൂർണമായി ഏറ്റെടുക്കുകയാണ്. ഈ മണ്ണിൽ, ജനങ്ങളുടെ നെഞ്ചിൽ, അവരുടെ സ്വപ്നങ്ങൾക്ക് മീതെ നിങ്ങൾ നാട്ടിയ ഒരു കല്ല് പോലും അവശേഷിക്കില്ല.  ഈ നാടിന് വേണ്ടി ഞങ്ങൾ അത് പിഴുതെറിഞ്ഞിരിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More