മഹാരാഷ്ട്രയില്‍ കൊവിഡ്-19 രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന. സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 63 ആയി. പൂനെയില്‍ ഇന്ന് രോഗം ബാധിച്ച് പേർ 2 മരിച്ചു . മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും മുംബൈയാണ് മുന്നിൽ. മഹാരാഷ്ട്രയിൽ 26 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 661 ൽ എത്തി.
മുംബൈ ധാരാവിയില്‍ കഴിഞ്ഞദിവസം മരിച്ചയാളുടെ അയല്‍ക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. 30 വയസുള്ള യുവതിക്കും 48 വയസുള്ള പുരുഷനുമാണ് ധാരാവിയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് രോഗികളുള്ള ധാരാവിയിൽ ഇരുപത്തിഅയ്യായിരത്തോളം പേർ നിരീക്ഷണത്തിലാണ്. രോഗവ്യാപനം തടയാൻ ധാരാവിയടക്കം 3 ചേരികൾ അടച്ചു. വർളിയിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. 135 പേർ നിരീക്ഷണത്തിലാണ്. 15 മലയാളികർക്കടക്കം നിരവധി ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്