സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും യുവനിര; സമ്മേളനത്തിന് ഇന്ന് സമാപനം

കൊച്ചി: പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും രൂപികരിക്കാന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം. പോളിറ്റ്ബ്യൂറോ അംഗങ്ങളുമായി ചര്‍ച്ച നടത്തിയാണ് പുതിയ തീരുമാനം. ഇന്നത്തെ സംസ്ഥാന സമ്മേളനത്തില്‍ ആരൊക്കെയാണ് പുതുമുഖങ്ങള്‍ എന്നതിനെക്കുറിച്ച് വ്യക്തത വരുത്തും. എ എ റഹീമും വി പി സാനുവും എം. വിജിനും സംസ്ഥാന സമിതിയിലേക്കും എം. സ്വരാജ്, ടി. വി. രാജേഷ് എന്നിവ൪ സെക്രട്ടേറിയറ്റിലേക്കും എത്തുമെന്നുമാണ് ലഭ്യമാകുന്ന വിവരം. മന്ത്രി പിമാരായ മുഹമ്മദ് റിയാസ്, സജി ചെറിയാൻ, വി. എൻ. വാസവൻ, സി. കെ. രാജേന്ദ്രൻ എല്‍ എല്‍ എമാരായ കടകംപള്ളി സുരേന്ദ്രൻ, എ. എൻ. ഷംസീര്‍,  തുടങ്ങിയവരും സെക്രട്ടേറിയറ്റിലേക്ക് എത്തിയേക്കും.

യുവ നിരക്കൊപ്പം സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന്‍റെ ഭാഗമായി എന്‍. സുകന്യ, കാനത്തില്‍ ജമീല എം എല്‍ എ, കെ. കെ. ലതിക എന്നിവര്‍ സംസ്ഥാന സമിതിയില്‍ എത്തിയേക്കും. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റും സമ്മേളനത്തില്‍ തന്നെ രൂപീകരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. 75 വയസെന്ന പ്രായപരിധി പരിഗണിച്ചാല്‍ പി. കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, എം. എം. മണി കെ. ജെ. തോമസ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, വൈക്കം വിശ്വന്‍, ജി സുധാകരന്‍, ആര്‍ ഉണ്ണികൃഷ്ണ പിള്ള, സി പി നാരായണന്‍, കെ വി രാമകൃഷ്ണന്‍, എന്നിവര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട്‌ അഞ്ചിന്‌ ഇ ബാലാനന്ദൻ നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More