മീഡിയ വണ്‍; 'രാജ്യ സുരക്ഷ' എന്ന തിട്ടൂരത്തെ മറികടക്കാൻ ഹൈക്കോടതിക്കായില്ല- കെ കെ ഷാഹിന

മീഡിയ വണ്ണിന്‍റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചതിനെതിരെ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക കെ കെ ഷാഹിന. രാജ്യസുരക്ഷക്ക് ഭീഷണി ആയ എന്ത് കുറ്റമാണ് മീഡിയ വൺ ചെയ്തത് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. മാധ്യമസ്വാതന്ത്ര്യം എന്ന പരികല്പനയെ വികസിപ്പിക്കുന്നതിലും മുന്നോട്ട് കൊണ്ട് പോകുന്നതിലും നാളിതു വരെ വലിയ പങ്ക് വഹിച്ചിട്ടുള്ള മുൻകാല സുപ്രീം കോടതി വിധികളെയെല്ലാം കാറ്റിൽ പറത്തുന്ന വിധിയാണ് ഡിവിഷൻ ബെഞ്ചിന്‍റെതെന്നും കെ കെ ഷാഹിന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

സീൽഡ് കവറിലെ ജനാധിപത്യം:

രാജ്യസുരക്ഷക്ക് ഭീഷണി ആയ എന്ത് കുറ്റമാണ് മീഡിയ വൺ ചെയ്തത് എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. തങ്ങൾക്കും അത് കൃത്യമായി മനസ്സിലായിട്ടില്ലെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറയുന്നത്. എങ്കിൽ പോലും 'രാജ്യ സുരക്ഷ' എന്ന തിട്ടൂരത്തെ മറികടക്കാൻ ഹൈക്കോടതിക്കായില്ല. 

മാധ്യമസ്വാതന്ത്ര്യം എന്ന പരികല്പനയെ വികസിപ്പിക്കുന്നതിലും മുന്നോട്ട് കൊണ്ട് പോകുന്നതിലും നാളിതു വരെ വലിയ പങ്ക് വഹിച്ചിട്ടുള്ള മുൻകാല സുപ്രീം കോടതി വിധികളെയെല്ലാം കാറ്റിൽ പറത്തുന്ന വിധിയാണ് ഡിവിഷൻ ബെഞ്ചിന്റേത് .

മീഡിയ വണ്ണിന് നിരുപാധിക പിന്തുണ

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചാനല്‍ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരളാ പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് തളളിയത്. ചാനലിന്റെ സംപ്രേക്ഷണ വിലക്ക് തുടരും. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസുമാരായ ഷാജി, പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍  ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മീഡിയാ വണ്‍ ചാനല്‍ മാനേജ്‌മെന്റ് അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 8 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 1 day ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 1 day ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 2 days ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 2 days ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More