ദുനിയാവുളള കാലത്തോളം കേരളം എല്‍ ഡി എഫ് ഭരിക്കും- എ കെ ബാലന്‍

കൊച്ചി: ദുനിയാവുളള കാലത്തോളം കേരളം എല്‍ഡിഎഫ് ഭരിക്കുമെന്ന് മുന്‍മന്ത്രി എ കെ ബാലന്‍. മൂന്നാം വട്ടവും നാലാം വട്ടവുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണ് അധികാരത്തിലെത്തുകയെന്നും തങ്ങളെല്ലാം ഇല്ലാതായാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളം ഭരിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം എല്‍ ഡി എഫ് എല്ലാക്കാലവും കേരളം ഭരിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചത്. 

'കേരളം എല്‍ ഡി എഫ് തന്നെയാണ് ഭരിക്കുക. അക്കാര്യത്തില്‍ നിങ്ങള്‍ക്കാര്‍ക്കും ഒരു സംശയവുംവേണ്ട. അതിനുപറ്റുന്ന നയരേഖയായിരിക്കും ഞങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുക. മൊത്തം ജനങ്ങളുടെ പാര്‍ട്ടിയായി ജനങ്ങള്‍ തന്നെ സിപിഎമ്മിനെ മാറ്റും. എത്ര വര്‍ഷമെന്ന് പറയാന്‍ പറ്റില്ല. ദുനിയാവുളള കാലത്തോളം ഞങ്ങളാണ് കേരളം ഭരിക്കുക'- എ കെ ബാലന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബിംബങ്ങളുണ്ടാക്കാറില്ല. നാളെ പിണറായി വിജയന് എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അദ്ദേഹവും പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകും. അതുകൊണ്ട് ഞങ്ങളെല്ലാം ആഗ്രഹിക്കുക ഒരുതെറ്റും നമുക്ക് പറ്റരുതേ എന്നായിരിക്കും. സി പി എമ്മിനുളളില്‍ കളക്ടീവ് ലീഡര്‍ഷിപ്പിനാണ് പ്രാധാന്യം. കളക്ടീവ് ലീഡര്‍ഷിപ്പിനുവിധേയമായി വ്യക്തികള്‍ക്ക് ഉത്തരവാദിത്വങ്ങളുണ്ട്. വ്യക്തിപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഏറ്റവും ഔട്ട്സ്റ്റാന്‍ഡിംഗാണ് പിണറായി വിജയന്‍. അതില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ മറ്റ് നേതാക്കള്‍ അല്‍പ്പം പ്രയാസപ്പെടും. അതാണ് അദ്ദേഹത്തിന്റെ സംഭാവന. കേരളംകണ്ട കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരില്‍ ഒട്ടും കുറഞ്ഞയാളല്ല പിണറായി വിജയന്‍. അദ്ദേഹം ഔട്ട്‌സ്റ്റാന്‍ഡിംഗാണ്'-  എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സി പി എം സംസ്ഥാന സമ്മേളനത്തിന് കൊച്ചി മറൈന്‍ഡ്രൈവില്‍ തുടക്കമായി. മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍ പതാകയുയര്‍ത്തിയതോടെ നാലുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരിയാണ് ഉത്ഘാടനം ചെയ്യുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ സമ്മേളനം.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More