പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം; മിന്നല്‍ പരിശോധന നടത്തി കെ പി സി സി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മിന്നല്‍ പരിശോധന നടത്തി കെ പി സി സി നേതൃത്വം. ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം നടന്നത്. ഇതിനെക്കുറിച്ച് വിവരം ലഭിച്ച കെ പി സി സി പ്രസിഡണ്ട്‌ കെ സുധാകരനാണ് പരിശോധനക്കായി ആളെ അയച്ചത്. കെപിസിസി സംഘം കന്റോണ്‍മെന്റില്‍ എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സാന്നിധ്യത്തില്‍ പത്തിലേറെ പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നു. സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി. യു. രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റിന്‍റെ സെക്രട്ടറി വിപിന്‍മോഹന്‍ എന്നിവരായിരുന്നു പരിശോധന സംഘത്തില്‍ ഉണ്ടായത്. ഇതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്കാന്‍ ഒരുങ്ങുകയാണ് കെ പി സി സി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നടന്നത് ഗ്രൂപ്പ് യോഗമല്ല. നിയമസഭാ സമ്മേളനമായതിനാല്‍ പകല്‍ പ്രതിപക്ഷ നേതാവിനെ കാണാന്‍ സാധിച്ചില്ല. അതിനാല്‍ വി ഡി സതീശന്‍ അനുവദിച്ച സമയത്ത് എല്ലാവരും ഒത്തുകൂടിയതാണ്. പ്രതിപക്ഷ നേതാവുമായി ചര്‍ച്ച ചെയ്യുന്നതും കൂടിക്കാഴ്ച നടത്തുന്നതും ഗ്രൂപ്പ് യോഗമായി കാണേണ്ടതില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്ത നേതാക്കളുടെ വിശദീകരണം. ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, വര്‍ക്കല കഹാര്‍, എം. എ. വാഹിദ്, വി. എസ്.ശിവകുമാര്‍, കെ. എസ്. ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെ പി സി സി ജനറല്‍ സെക്രട്ടറി കെ. പി. ശ്രീകുമാര്‍, യൂജിന്‍ തോമസ് തുടങ്ങിയവരുമാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More