പത്തനംതിട്ടയില്‍ എല്‍ ഡി എഫ് പരിപാടികള്‍ ബഹിഷ്ക്കരിക്കാനൊരുങ്ങി സി പി ഐ

പത്തനംതിട്ട: കൊടുമണ്ണില്‍ സി പി ഐ പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ നടക്കുന്ന എല്‍ ഡി എഫ് പരിപാടികള്‍ ബഹിഷ്ക്കരിക്കാനൊരുങ്ങി സി പി ഐ. ഇരു പാര്‍ട്ടി നേതാക്കളും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ ഇതുവരെ പാലിക്കപ്പെട്ടില്ലെന്നാരോപിച്ചാണ് സി പി ഐ എല്‍ ഡി എഫ് നടത്തുന്ന പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ സമയവയമുണ്ടായി എന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. 

കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നോക്കാതെ സംഘടന നടപടി സ്വീകരിക്കാമെന്നാണ് ഉഭയകക്ഷി യോഗത്തിലെടുത്ത തീരുമാനം. എന്നാല്‍ ചര്‍ച്ച നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതാണ് സിപിഐ ചൊടുപ്പിച്ചിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ സംഘടനാപരമായും നിയമപരമായുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. സിപിഎമ്മിന്‍റെ ഉറപ്പ് വിശ്വസിക്കുന്നു എന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്റെ പ്രതികരണം. എന്നാല്‍ ഇതുവരെ സിപിഎമ്മിന്‍റെ ഭാഗത്തുനിന്നും യാതൊരു തുടര്‍ നടപടികളുമുണ്ടായിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനുവരി 16 നാണ് സിപിഎം -സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തത്. സിപിഐ അങ്ങാടിക്കല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം കമ്മറ്റി അംഗം ഉദയന്‍ എന്നിവരെയാണ് സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. പ്രതികള്‍ക്കെതിരെ പൊലീസ് ജമ്യാമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുകയും ചെയ്തു. കേസിലെ പ്രതികളെല്ലാവരും ഒളിവിലാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More