ബ്രാഹ്മണരുടെ കാല്‍ കഴുകിച്ച് ഊട്ടല്‍; സ്വമേധയാ കേസെടുത്ത് കോടതി

കൊച്ചി: ബ്രാഹ്‌മണരുടെ കാല്‍ കഴുകി ഊട്ടുന്ന ആചാരത്തിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശാ ക്ഷേത്രത്തില്‍ നടന്ന ബ്രാഹ്‌മണരുടെ കാല്‍കഴികിച്ചൂട്ട് വഴിപാട് വിവാദമായതോടെയാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ അനില്‍, പി ജി അജിത് കുമാര്‍, കെ നരേന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പ്രാകൃതമായ കാല്‍ കഴുകി ഊട്ടിനെതിരെ സ്വമേധായ കേസെടുത്തത്.

സംഭവം വിവാദമായതിനുപിന്നാലെ മന്ത്രി കെ രാധാകൃഷ്ന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമായി സംസാരിച്ചിരുന്നു. നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുളള പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനുളള നടപടികളെടുക്കുമെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. പാപപരിഹാരത്തിന് എന്ന പേരിലാണ് ബ്രാഹ്‌മണരുടെ കാലുകഴുകി അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്താണ് ബ്രാഹ്‌മണരുടെ കാല്‍ കഴുകി ഊട്ടല്‍

സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളവരും, കുട്ടികളില്ലാത്തവരും മറ്റു തീരാദുഖങ്ങള്‍ അനുഭവിക്കുന്നവരുമാണ് ഈ വഴിപാട് നടത്തിവരുന്നത്. ബ്രാഹ്‌മണ ശാപമാണ് അവരവരുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന വിശ്വാസത്തിലാണ് ബ്രാഹ്മണരുടെ കാല്‍ കഴുകി അവര്‍ക്ക് ഭക്ഷണം നല്‍കി അനുഗ്രഹം വാങ്ങുന്നത്. ബ്രാഹ്‌മണരെ വാഴയിലയില്‍ ഇരുത്തി കിണ്ടിയില്‍ വെളളമെടുത്ത് അവരുടെ കാലുകള്‍ കഴുകി, ശരീരം വെളളം തളിച്ച് ശുദ്ധീകരിക്കുന്നു. അതിനുശേഷം ക്ഷേത്രത്തില്‍ നിവേദിച്ച ഭക്ഷണം ഇവര്‍ക്ക് നല്‍കുന്നു. ഭക്ഷണം കഴിച്ച ശേഷം ഭക്തര്‍ ഈ ബ്രാഹ്‌മണര്‍ക്ക് ദക്ഷിണ നല്‍കുന്നു. ദക്ഷിണ സ്വീകരിച്ച് ബ്രാഹ്‌മണര്‍ ആശിര്‍വദിക്കുന്നതോടെ ഭക്തരുടെ പ്രശ്‌നങ്ങളും ബ്രാഹ്‌മണശാപവും മാറും എന്നാണ് വിശ്വാസം.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More