തെങ്ങിനു കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പുകാർക്ക് നിധി ലഭിച്ചു

മലപ്പുറം: തൊഴിലുറപ്പുകാർക്ക് തെങ്ങിനു കുഴിയെടുക്കുന്നതിനിടെ നിധികിട്ടി. മലപ്പുറം ജില്ലയിലെ പൊന്മള ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ള മണ്ണഴി പ്രദേശത്തെ തെക്കേമുറി കാർത്ത്യായനിയുടെ പുരയിടത്തിലാണ് നിധി കണ്ടെത്തിയത്. മലപ്പുറം ആര്‍ക്കിയോളജിക് വിഭാഗം എത്തി നിധി ട്രഷറിയിലക്ക് മാറ്റി. സ്വര്‍ണനാണയം പോലെയാണ് വസ്തുക്കള്‍. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമേ നിധിയുടെ മൂല്യം സംബന്ധിച്ച് പറയാനാകൂ എന്ന് പുരാവസ്തു വകുപ്പ്‌ അറിയിച്ചു. 

മൺകലത്തിനുള്ളിൽ ലോഹപ്പെട്ടിയിൽ അടച്ച നിലയിലായിരുന്നു നിധി. സ്വർണനാണയങ്ങളുടെ രൂപത്തിലും മറ്റുമുള്ള പുരാതന ലോഹങ്ങളാണ് അതെന്നാണ് പ്രാഥമിക നിഗമനം. നിധി ലഭിച്ചയുടൻ തൊഴിലാളികൾ ഭൂവുടമയെ വിവരമറിയിച്ചു. തുടർന്ന് ജനപ്രതിനിധികളെ വിളിച്ച് അത് ട്രഷറിയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങളും അവർതന്നെ നടത്തുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകz

നിർധനകുടുംബങ്ങൾക്കുള്ള പ്രവൃത്തികളിൽപ്പെടുത്തിയാണ് പതിനഞ്ചോളം തൊഴിലാളികൾ ഇവിടെ തൊഴിലുറപ്പുപണിയെടുത്തത്. മൺകൈയാല നിർമാണം, മഴക്കുഴി നിർമാണം തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയിരുന്നത്. ഈ പ്രവർത്തനങ്ങൾക്കിടയിൽ മുൻപ് തെങ്ങുണ്ടായിരുന്ന ഭാഗത്ത് മഴക്കുഴിയായും പിന്നീട് ആവശ്യമെങ്കിൽ തെങ്ങിൻതൈ നടാനും സൗകര്യപ്പെടുന്നവിധത്തിൽ കുഴിയെടുക്കുമ്പോഴാണ് ഒരു മൺകലം കണ്ടെത്തിയത്. കലമെടുത്ത് പരിശോധിച്ചപ്പോഴാണ് അതിനകത്ത് ലോഹപ്പെട്ടിയും പെട്ടിക്കുള്ളിൽ നാണയരൂപത്തിലും മറ്റുമുള്ള സ്വർണനിറത്തിലുള്ള ലോഹങ്ങളും കണ്ടെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More