ഏപ്രില്‍ 5-ന് രാത്രി 9-ന് ഏവരും ദീപം തെളിക്കണം: പ്രധാനമന്ത്രി

കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാൻ പുതിയ പരിപാടിക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5-ന് രാത്രി 9-ന് പ്രകാശം തെളിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. വീട്ടിലെ ലൈറ്റെല്ലാം അണയ്ക്കണം. ടോർച്ചോ മൊബൈൽ വെളിച്ചമോ ഉപയോഗിക്കാം. ആരും ഇതിനായി കൂട്ടം കൂടരുത്, പുറത്തിറങ്ങരുത് – മോദി പറഞ്ഞു.

'ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 9 ദിവസമായി. ഇതിനോട് രാജ്യം നല്ല രീതിയിലാണ് പ്രതികരിച്ചത്. രാജ്യം ഒന്നായി കോവിഡിനെതിരെ പോരാടുകയാണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. ഇത് രാജ്യത്തെ ജനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. കഷ്ടപ്പാട് എന്നു തീരുമെന്നു പലരും ആശങ്കപ്പെടുന്നു. നിങ്ങൾ ഒറ്റയ്ക്കല്ല, 130 കോടി ജനം ഒപ്പമുണ്ട്' - രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡുകളില്‍ ആരും ഒത്തുകൂടരുതെന്നും കൊറോണ വൈറസിനെ തകര്‍ക്കാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കുക മാത്രമാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ജനതാ കര്‍ഫ്യു ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അര്‍പ്പിച്ചതിലൂടെ രാജ്യം ലോകത്തിന് മാതൃകയായി എന്ന് അദ്ദേഹം അവകാശപ്പെട്ടു.

Contact the author

News Desk

Recent Posts

Web Desk 13 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More