മഹാരാഷ്ട്രയില്‍ വനിതാ പൊലീസുകാരുടെ ഡ്യൂട്ടി 12 മണിക്കൂറില്‍ നിന്നും 8 മണിക്കൂറാക്കി ചുരുക്കി

മുംബൈ: മഹാരാഷ്ട്ര പൊലീസ് സേനയില്‍ വനിതകളുടെ പ്രവര്‍ത്തി സമയം വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. വനിതാ പൊലീസുകാരുടെ ഡ്യൂട്ടി 12 മണിക്കൂറില്‍ നിന്നും 8 മണിക്കൂറാക്കിയാണ് ചുരുക്കിയിരിക്കുന്നത്. സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ സഞ്ജയ് പാണ്ഡെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വനിതാ ജീവനക്കാരുടെ ജോലിസമയത്തില്‍ കൊണ്ട് വന്നിരിക്കുന്ന മാറ്റം ആദ്യം  പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുക. പിന്നീട് സംസ്ഥാനത്ത് മുഴുവന്‍ വ്യാപിപ്പിക്കും. പുതിയ ഉത്തരവ് നടപ്പിലാക്കാന്‍ യൂണിറ്റ് കമാൻഡർമാർ ശ്രദ്ധിക്കണമെന്നും സേനയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭിക്കണമെന്നും ഡിജിപി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടിയന്തര സാഹചര്യങ്ങളിലോ ഉത്സവ വേളകളിലോ വനിതാ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം വർദ്ധിപ്പിക്കാം. അത് ജില്ലാ പൊലീസ് സൂപ്രണ്ടുമാരുടെയോ ഡെപ്യൂട്ടി കമ്മീഷണർമാരുടെയോ അനുമതി വാങ്ങിയിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വനിതാ ഉദ്യോഗസ്ഥര്‍ക്ക് മികച്ച തൊഴില്‍ സൗകര്യം ലഭിക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നതെന്ന് ഡി ജി പി വ്യക്തമാക്കി. നാഗ്പൂർ, അമരാവതി,പൂനെ എന്നിവടങ്ങളില്‍ ജോലി സമയം വെട്ടിക്കുറച്ചിരുന്നു. പൊലീസ് സേനയില്‍ സ്ത്രീകൾക്കും പുരുഷന്മാർക്കും 12 മണിക്കൂറാണ് ഡ്യൂട്ടി.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More