നിയോകോവ് വൈറസ്; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

ചൈന: ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ നിയോകോവ് വൈറസ് വ്യാപനശേഷി കൂടിയതാണെന്നും മരണനിരക്ക് ഉയരാന്‍ കാരണമാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. സ്പുട്‌നിക്ക് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ അനുസരിച്ച് നിയോകോവ് പുതിയ ഒരു വൈറസ് അല്ല. 2012ലും 2015ലും ഇത് മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്തുവെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയോകോവ് വൈറസിന് മെര്‍സ് കോവ് വൈറസുമായി സാമ്യമുണ്ട്. ഈ വൈറസ് മനുഷ്യരില്‍ കൊവിഡിന് കാരണമാകുമെന്നും വുഹാന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ ആദ്യം ഈ വൈറസ് വവ്വാലുകളിലാണ് കണ്ടെത്തിയത്. എന്നാല്‍ പിന്നീട് ഇത് മൃഗങ്ങല്‍ക്കിടയിലും വ്യാപിക്കുകയായിരുന്നു. ഈ വൈറസിന് മനുഷ്യരുടെ ഉള്ളില്‍ പ്രവേശിക്കാന്‍ ഒരു രൂപാന്തരം വന്നാല്‍ മതിയെന്നും ഇത് മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു.  

Contact the author

International Desk

Recent Posts

International

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് മാര്‍പാപ്പ

More
More
International

അക്രമണത്തെക്കുറിച്ചുള്ള എഴുത്ത് അത്ര എളുപ്പമാവില്ല - സല്‍മാന്‍ റുഷ്ദി

More
More
International

യുഎസിലെ ചില ജില്ലകളിലെ പ്രൈമറി സ്കൂളുകള്‍ ബൈബിൾ നിരോധിച്ചു

More
More
International

പ്രതിപക്ഷ നേതാവ് അറസ്റ്റില്‍; സെനഗലില്‍ പ്രതിഷേധം ആളിക്കത്തുന്നു

More
More
International

വേദിയില്‍ തട്ടിവീണ് ബൈഡന്‍; വീഡിയോ വൈറല്‍

More
More
Web Desk 6 days ago
International

ലോകത്തെ അതിസമ്പന്നമാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്

More
More