സംഗീതോപകരണം കത്തിച്ച് താലിബാന്‍ ക്രൂരത; പൊട്ടിക്കരഞ്ഞ് കലാകാരന്‍

കാബൂള്‍: കലാകാരന്റെ മുന്നില്‍ വെച്ച് അദ്ദേഹത്തിന്റെ സംഗീതോപകരണം കത്തിച്ച് താലിബാന്‍ തീവ്രവാദികളുടെ ക്രൂരത. അഫ്ഗാനിലെ പക്തിയ പ്രവിശ്യയിലാണ് സംഭവം. അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനായ അബ്ദുള്‍ഹഖ് ഒമേരിയാണ് വീഡിയോ പുറത്തുവിട്ടത്.'കലാകാരന്‍ കരയുമ്പോള്‍ താലിബാന്‍ അദ്ദേഹത്തിന്റെ സംഗീതോപകരണം കത്തിക്കുകയാണ്. സംഭവം നടന്നത് അഫ്ഗാനിലെ പക്തിയ പ്രവിശ്യയിലെ സസയ് അറൂബ് ജില്ലയിലാണ്'-എന്നാണ് വീഡിയോയ്‌ക്കൊപ്പം അബ്ദുള്‍ ഹഖ് ഒമേരി കുറിച്ചത്. 

രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുളള വീഡിയോയില്‍ സംഗീതോപകരണം കത്തിക്കുന്നത് കണ്ട് കലാകാരന്‍ കരയുന്നതും ആയുധധാരിയായ ഒരാള്‍ അദ്ദേഹത്തെ നോക്കി അട്ടഹസിച്ച് ചിരിക്കുന്നതും കാണാം. മറ്റൊരാള്‍ ചിരിച്ചുകൊണ്ട് കലാകാരന്‍ കരയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനുപിന്നാലെ രാജ്യത്ത് സംഗീതം നിരോധിച്ചിരുന്നു. അതിനുപുറമേ വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും സംഗീതപരിപാടികള്‍ പാടില്ല, പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത ഹാളുകളില്‍ ആഘോഷിക്കണം തുടങ്ങിയ നിയന്ത്രണങ്ങളും താലിബാന്‍ രാജ്യത്ത് കൊണ്ടുവന്നിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതുകൂടാതെ കടുത്ത സ്ത്രീവിരുദ്ധ നിയമങ്ങളും നിലപാടുകളുമാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കി വരുന്നത്. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുവായ പുരുഷന്‍ ഉണ്ടായിരിക്കണം, ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലുകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല, വാര്‍ത്ത വായിക്കുന്ന സ്ത്രീകള്‍ ഹിജാബ് ധരിക്കണം തുടങ്ങി കടുത്ത യാഥാസ്ഥിതിക സ്ത്രീ വിരുദ്ധ നിയമങ്ങളാണ് താലിബാന്‍ അഫ്ഗാന്‍ ജനതക്ക് മേല്‍ അടിച്ച് ഏല്‍പ്പിക്കുന്നത്. തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ തല നീക്കം ചെയ്യാനും താലിബാന്‍ തീവ്രവാദികള്‍ ഉത്തരവിട്ടിരുന്നു.

Contact the author

International Desk

Recent Posts

International

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ അനുശോചനം അറിയിച്ച് മാര്‍പാപ്പ

More
More
International

അക്രമണത്തെക്കുറിച്ചുള്ള എഴുത്ത് അത്ര എളുപ്പമാവില്ല - സല്‍മാന്‍ റുഷ്ദി

More
More
International

യുഎസിലെ ചില ജില്ലകളിലെ പ്രൈമറി സ്കൂളുകള്‍ ബൈബിൾ നിരോധിച്ചു

More
More
International

പ്രതിപക്ഷ നേതാവ് അറസ്റ്റില്‍; സെനഗലില്‍ പ്രതിഷേധം ആളിക്കത്തുന്നു

More
More
International

വേദിയില്‍ തട്ടിവീണ് ബൈഡന്‍; വീഡിയോ വൈറല്‍

More
More
Web Desk 6 days ago
International

ലോകത്തെ അതിസമ്പന്നമാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്

More
More