ബ്ലെസി - പൃഥ്വിരാജ് സംഘത്തെ ഉടന്‍ എത്തിക്കാനാവില്ല - കേന്ദ്രമന്ത്രി മുരളീധരന്‍

ഡല്‍ഹി: ജോര്‍ദ്ദാനില്‍ പെട്ടുകിടക്കുന്ന സംവിധായകന്‍  ബ്ലെസിയും നടന്‍ പൃഥ്വീരാജും അടങ്ങുന്ന സിനിമാ സംഘത്തെ ഉടന്‍ നാട്ടിലേക്ക് എത്തിക്കനാവില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ പെട്ടെന്നൊന്നും ചെയ്യാന്‍ കഴിയില്ല. സിനിമാ സംഘം അവിടെത്തന്നെ തുടരണമെന്നും മന്ത്രി വി. മുരളീധരന്‍ പറഞ്ഞു.  ജോര്‍ദ്ദാനില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംവിധായകന്‍  ബ്ലെസിയും നടന്‍ പൃഥ്വീരാജും അടങ്ങുന്ന സിനിമാ സംഘം ഫിലിം ചേംബറിന് സന്ദേശം കൈമാറിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി വി. മുരളീധരന്‍.

കൊറോണാ വ്യാപനത്തെ തുടര്‍ന്ന് ജോര്‍ദ്ദാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സംഘം അവിടെ കുടുങ്ങിയതായാണ് സന്ദേശത്തില്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് നിലവില്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ സംഘത്തിന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഇടപെടലില്ലാതെ നാട്ടിലെത്താനാവില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍  ബ്ലെസി ഫിലിം ചേംബറിന് സന്ദേശം കൈമാറിയിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു ഇടപെടല്‍ അസാദ്ധ്യമായ ഒരവസ്ഥയാണ് ഇന്ത്യയിലും ജോര്‍ദ്ദാനിലും നിലനില്‍ക്കുന്നത് എന്നാ കാരണത്താല്‍ ഷൂട്ടിംഗ് സംഘം കുറച്ചുദിവസങ്ങള്‍ അവിടെ തുടരേണ്ടിവരുമെന്നാണ്  കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍റെ പ്രസ്താവനയിലെ സൂചന.

ഈ മാസം എട്ടുവരെ ഇരുപത്തിയഞ്ച് ദിവസത്തേക്കാണ് സംവിധായകന്‍   ബ്ലെസിയും നടന്‍ പൃഥ്വീരാജും അടങ്ങുന്ന ഷൂട്ടിംഗ് സംഘം ബ്ലെസി സംവിധാനം ചെയ്യുന്ന "ആടു ജീവിതം''-എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ജോര്‍ദ്ടനിലേക്ക് പോയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തിവക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സംഘത്തില്‍ 58 - പേരാണുള്ളത്. ഇവരുടെ വിസാ കാലാവധി ഒരാഴ്ചക്കകം തീരും. സംഘം സാമ്പത്തീക ഞെരുക്കവും അനുഭവിക്കുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെടണ മെന്നാവശ്യപ്പെട്ടാണ് ബ്ലെസി ഫിലിം ചേംബറിന് സന്ദേശം കൈമാറിയിരിക്കുന്നത്.


Contact the author

Web desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More