ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധം: കസാഖിസ്ഥാനില്‍ അടിയന്തരാവസ്ഥ

അല്‍മാട്ടി: രാജ്യത്തെ ഇന്ധനവില വര്‍ധനക്കെതിരെ ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കിയതോടെ കസാഖിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കസാഖിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവാണ് അല്‍മാട്ടിയിലും എണ്ണ സമ്പന്നമായ മാംഗ്സ്റ്റൗ മേഖലയിലും രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില ഇരട്ടിയായാണ്‌ വര്‍ദ്ധിപ്പിച്ചത്. ഇതിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. രാത്രി 11 മുതല്‍ രാവിലെ 7വരെ കര്‍ഫ്യൂവും ഉണ്ടായിരിക്കും. 

പ്രതിഷേധക്കാര്‍ സര്‍ക്കാര്‍, സൈനീക ഓഫിസുകള്‍ അക്രമിക്കുന്ന രീതി അംഗീകരിക്കാനാവില്ല. ഇത്തരം ആഹ്വാനങ്ങള്‍ തികച്ചും നിയമവിരുദ്ധമാണ്. ഇത്തരം സമര രീതികള്‍ കൊണ്ട് സര്‍ക്കാരിനെ താഴെയിറക്കാം എന്ന് വിചാരിക്കേണ്ട. പക്ഷെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് ചര്‍ച്ചകളിലൂടെ പ്രശനം പരിഹരിക്കാനാണ് -  കസാഖിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹൈഡ്രോകാര്‍ബണ്‍ ധാരളമായി ലഭിക്കുന്ന മാംഗ്സ്റ്റൗവില്‍ എല്‍ പി ജിയുടെ വില ഇരട്ടിയായി വര്‍ധിച്ചതാണ് പ്രതിഷേധത്തിന്‍റെ തുടക്കം. മറ്റ് ഇന്ധനനങ്ങളെ വെച്ച്  താരതമ്യം  ചെയ്യുമ്പോള്‍ വിലക്കുറവുള്ള എല്‍.പി.ജിയെയാണ് മാംഗ്സ്റ്റൗവിലെ ജനങ്ങള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. ഇന്ധനവിലയിലെ മാറ്റം ഭക്ഷ്യ ഉത്പന്നങ്ങളടക്കമുള്ളവയുടെ വിലയെ ബാധിക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കൊവിഡ് മൂലം രാജ്യത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച സമയം മുതല്‍ കസാഖിസ്ഥാനില്‍ ഇന്ധന വില വര്‍ധിപ്പിക്കുകയാണ്. ഇതിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്.

Contact the author

International Desk

Recent Posts

International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More