താജ്മഹല്‍ കാണാന്‍ ടിക്കറ്റ് ഇനി ഓണ്‍ലൈനായി എടുക്കണം

ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വഴി മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളൂ. കൊവിഡിന്‍റെ പാശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അറിയിച്ചു. താജ്മഹൽ കോമ്പൗണ്ടിൽ പ്രവേശിക്കാൻ 45 രൂപയും ഷാജഹാൻ ചക്രവർത്തിയുടെയും പത്നി മുംതാസിന്‍റെയും  ഖബറുകൾ സന്ദർശിക്കാൻ 200 രൂപയുമാണ് ഫീസ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. 

സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പുറത്തുള്ള കൗണ്ടറുകള്‍ അടച്ചെങ്കിലും താജ്മഹലിന്‍റെ ഉള്‍ഭാഗം കാണുന്നതിനായി താജ് കോമ്പൗണ്ടിലെ ജാസ്മിൻ ഫ്‌ളോറിലുള്ള കൗണ്ടര്‍ തുറന്നു പ്രവർത്തിക്കുന്നുണ്ട്. താജ്മഹലിന്‍റെ കോമ്പൗണ്ടിൽ പ്രവേശിക്കാന്‍ 45 രൂപയുടെ ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രം ഈ കൗണ്ടറില്‍ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് എടുക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍വഴി ടിക്കറ്റ് എടുക്കുമ്പോള്‍ പാസ്പോര്‍ട്ട്, ഐ ഡി കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങി ഏതെങ്കിലും ഒരു ഔദ്യോഗിക രേഖയുടെ പകര്‍പ്പ് നല്‍കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സഞ്ചാരികള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിനാലാണ് ടിക്കറ്റ് കൗണ്ടറുകള്‍ അടച്ചത്. ആഗ്രയിലെ കോട്ട, അക്ബർ ചക്രവർത്തിയുടെ ശവകുടീരം, ഫത്തേപൂർ സിക്രി, ഇതിമാദുദ്ദൗല ടോമ്പ്, മറിയം ടോമ്പ്, മെഹ്താബ് ബാഗ്, റാം ബാഗ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുകളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന് ആർക്കിയോളജിക്കൽ ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More