കര്‍ണാടക അതിര്‍ത്തി തുറക്കല്‍ : അമിത്ഷായും സദാനന്ദ ഗൌഡയും തിരിച്ചുവിളിച്ചില്ല - മുഖ്യമന്ത്രി

തിരുവനന്തപുരം; കര്‍ണാടക അതിര്‍ത്തി തുറന്ന് കാസര്‍ഗോഡ്‌ സ്വദേശികളുടെ ചികിത്സയടക്കമുള്ള പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രമന്ത്രിമാരുമായി ടെലിഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രശ്നം പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കൊറോണാ അവലോകന യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍  മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

"പ്രധാനമന്ത്രിയടക്കമുള്ളവരെ ബന്ധപ്പെട്ടിരുന്നു. അമിത്ഷാ, സദാനന്ദ ഗൌഡ എന്നിവരുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു. സംസാരിക്കുമ്പോള്‍ എല്ലാവരും നല്ലകാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. എന്നാല്‍ പിന്നീട് തിരിച്ചുവിളിക്കുന്നത് കാണുന്നില്ല. കര്‍ണാടകയുമായി സംസാരിച്ചതിനുശേഷം തിരിച്ചുവിളിക്കാം എന്നാണ്  സദാനന്ദ ഗൌഡ പറഞ്ഞത്. എന്നാല്‍ വിളിയൊന്നും കണ്ടില്ല, ചിലപ്പോള്‍ അവര്‍ക്ക് മറുപടിയൊന്നും കിട്ടിക്കാണില്ല. മറുപടി കിട്ടിയാലല്ലേ എന്നെ വിളിച്ചിട്ടു കാര്യമുള്ളൂ.. അതുകൊണ്ടായിരിക്കാം വിളിക്കാത്തത് എന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ഒരു ശുഭാപ്തിവിശ്വാസക്കാരനാണ്. അതുകൊണ്ട് അവര്‍ തിരിച്ചുവിളിക്കുമെന്നും അതിര്‍ത്തി അടച്ച നടപടി പിന്‍വലിക്കുമെന്നും തന്നെയാണ് കരുതുന്നത് ''- മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടക അതിര്‍ത്തി മണ്ണിട്ട്‌ തടസ്സപ്പെടുത്തിയതിനാല്‍ കസര്‍ഗോഡ്‌, മഞ്ചേശ്വരം സ്വദേശികള്‍ക്ക് ചികിത്സാ ആവശ്യങ്ങള്‍ക്ക് പോലും മംഗലാപുരത്തേക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗികള്‍ മരിക്കുന്ന സാഹചര്യംവരെ അവിടെനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും കര്‍ണാടകയും കേന്ദ്ര സര്‍ക്കാരും പ്രശ്നപരിഹാരത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇപ്പോഴും താന്‍ പ്രതീക്ഷയിലാണ് എന്ന് മറുപടി പറഞ്ഞത്.


Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More