കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്തുക ആര്‍ എസ് എസ് ആയിരിക്കും- ബിനോയ് വിശ്വം

കൊച്ചി: കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാവുന്ന ശൂന്യത നികത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാവില്ലെന്ന് സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്തുക ആര്‍ എസ് എസ് ആയിരിക്കുമെന്നും കോണ്‍ഗ്രസ് തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. കൊച്ചിയില്‍ അന്തരിച്ച എം എല്‍ എ പി ടി തോമസിന്റെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്താനുളള കെല്‍പ്പ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിനില്ല. വിയോജിപ്പുകളെല്ലാമുണ്ട്. പക്ഷേ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയും ആര്‍ എസ് എസും ഉയര്‍ത്തുന്ന വെല്ലുവിളിക്കുമുന്‍പില്‍ കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകാന്‍ പോകുന്ന ശൂന്യതയെപ്പറ്റി ബോധ്യമുളള ഇടതുപക്ഷമാണ് ഞങ്ങള്‍. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്തുക സംഘപരിവാര്‍ ആശയങ്ങളുളള ആര്‍എസ്എസായിരിക്കും. അതൊഴിവാക്കണമെങ്കില്‍ നെഹ്രുവിനെ ഓര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് തകരാതിരിക്കാന്‍ ശ്രമിക്കണം'- ബിനോയ് വിശ്വം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിസ്‌കവറി ഓഫ് ഇന്ത്യ എന്നെഴുതിയ നെഹ്രു വീണ്ടും ഡിസ്‌കവര്‍ ചെയ്യപ്പെടണമെന്നും കോണ്‍ഗ്രസ് നെഹ്‌റുവിനെ ഡിസ്‌കവര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തകര്‍ന്നുപോകുമെന്ന ഉത്കണ്ഠയുളളതുകൊണ്ടാണ് താന്‍ സംസാരിക്കുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More