ചണ്ഡീഗഡ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്വകാര്യസന്ദര്‍ശനത്തിനായി ഇറ്റലിയിലേക്ക് പറന്നതോടെ പഞ്ചാബില്‍ നടത്താനിരുന്ന റാലികള്‍ മാറ്റിവെച്ചു. റാലികള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നെങ്കിലും അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് പോയതോടെ റാലികളുടെ ഉത്ഘാടനം മാറ്റിവെക്കുകയായിരുന്നെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ബുധനാഴ്ച്ച കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനാഘോഷങ്ങളില്‍ പങ്കെടുത്തതിനുശേഷമാണ് രാഹുല്‍ വിദേശ പര്യടനത്തിന് പോയത്. മുത്തശ്ശിക്കൊപ്പം പുതുവര്‍ഷം ആഘോഷിക്കാനാണ് രാഹുല്‍ ഇറ്റലിയിലേക്ക് പോയതെന്നാണ് വിവരം.
രാഹുല്‍ ഗാന്ധിയുടെ വിദേശപര്യടനത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നതില്‍ നിന്ന് ബിജെപിയും മാധ്യമങ്ങളും വിട്ടുനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയശേഷം ജനുവരി പതിനഞ്ചിന് പഞ്ചാബിലും പതിനാറിന് ഗോവയിലും നടക്കാനിരിക്കുന്ന റാലികള്‍ അദ്ദേഹം ഉത്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി വിദേശപര്യടനം നടത്തുന്നത് പാര്‍ട്ടിക്കുളളില്‍ തന്നെ അസ്വസ്ഥത പടര്‍ത്തുന്നുണ്ട്. വിഷയം പ്രധാന ആയുധമാക്കി മാറ്റുന്നതില്‍ ബിജെപി വിജയിക്കുന്നുമുണ്ട്. വിദേശത്തെ കടല്‍തീരത്ത് കാറ്റുകൊണ്ടിരുന്ന് ട്വീറ്റ് ചെയ്യുന്ന കോമാളിയാണ് രാഹുല്‍ ഗാന്ധി എന്നാണ് ബിജെപി വക്താവ് സഞ്ജു വര്‍മ്മ പറഞ്ഞത്.