സംസ്ഥാനത്ത് ഇന്ന് 32- പേര്‍ക്ക് കോവിഡ്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 32- പേര്‍ക്കു കൂടി  കോവിഡ് -19 സ്ഥിരീകരിച്ചു. ദൈനംദിന കണക്കില്‍ ഏറ്റവും ഉര്‍ന്ന നിലയാണിത്. രണ്ടു ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത 28 - ആണ് ഇതിനു മുന്‍പ് ഒറ്റ ദിനത്തിലെ വലിയ വര്‍ദ്ധനവായി കണക്കാക്കിയിരുന്നത്. ഇതോടെ കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം ആകെ 213- ആയി.

ഇന്ന് സ്ഥിരീകരിച്ചവരില്‍ 17-പേരും വിദേശത്തു നിന്ന് എത്തിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 17- പേര്‍ കാസര്‍ഗോഡ്‌ സ്വദേശികളും 11-പേര്‍ കണ്ണൂരുകാരും 2-പേര്‍ വയനാട്ടുകാരും  2-പേര്‍ ഇടുക്കിയില്‍ നിന്നുള്ളവരുമാണ്. ഇന്ന് മാത്രം 126-പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍  623 -പേരാണ് ആശുപത്രികളില്‍ ഉള്ളത്. ഇന്നുമാത്രം പരിശോധനക്ക് 6991- സാമ്പിളുകളാണ് പരിശോധനക്കായി അയച്ചിട്ടുള്ളത്. കൊറോണ പരിശോധന വേഗത്തിലാക്കാന്‍ റാപിഡ് ടെസ്റ്റ്‌ എന്നാ സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു, തിരുവനന്തപുരത്ത് കൊറോണ അവലോകന യാഗത്തിന് ശേഷം പതിവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More