രാത്രിയും രാവിലെയുമായി എസ്ഡിപിഐ, ബിജെപി നേതാക്കള്‍ കൊല്ലപ്പട്ടു; ആലപ്പുഴയില്‍ നിരോധനാജ്ഞ

ആലപ്പുഴ: ആലപ്പുഴയില്‍ 24 മണിക്കൂറിനിടയില്‍ അഭിഭാഷകരായ രണ്ട് സംസ്ഥാനതല രാഷ്ട്രീയ നേതാക്കള്‍ കൊല്ലപ്പെട്ടു. എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍, ബിജെപി ഒബിസി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരേയാണ് അക്രമിസംഘങ്ങള്‍ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത്.  ഇരു കൊലപാതങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതേതുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ രണ്ടുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് കലക്ടര്‍ ഉത്തവിട്ടു. വകുപ്പ് 144 പ്രകാരമാണ് നിരോധനാജ്ഞ.

ഇന്നലെ രാത്രിയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍ കൊല്ലപ്പെട്ടത്. 38 കാരനായ ഷാന്‍ രാത്രി 7 മണിയോടെ മണ്ണഞ്ചേരി കുപ്പേഴം കവലയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന  ഇദ്ദേഹത്തെ അക്രമി സംഘം കാറിടിച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് നാലംഗ സംഘം കാറില്‍ നിന്നിറങ്ങി കൊലപാതകം നടത്തുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ കെ എസ് ഷാനെ നാട്ടുകാര്‍ ഉടന്‍ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും അര്‍ദ്ധരാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകം നടത്തുന്ന ദൃശ്യങ്ങള്‍ സ്ഥലത്തെ സി സി ടി വി ക്റ  ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണ്‌ എന്ന് എസ് ഡി പി ഐ നേതൃത്വം ആരോപിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവത്തില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ സംസ്ഥാന വ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ട കെ എസ് ഷാനിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ആലപ്പുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. 

മണ്ണഞ്ചേരി കുപ്പേഴത്ത് നടന്ന കൊലപാതകത്തിന് തൊട്ടുപിറകെയാണ് ആലപ്പുഴ നഗരത്തില്‍ വീണ്ടും അതിരാവിലെ മറ്റൊരു കൊലപാതകം നടന്നത്. ബിജെപി ഒബിസി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. രാവിലെ പ്രഭാത നടത്തത്തിനിറങ്ങാന്‍ ഒരുങ്ങവേ അക്രമിസംഘം വീട്ടില്‍ കയറിയാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ആലപ്പുഴ വെള്ളിക്കിണറിലെ വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More