പോക്കറ്റുള്ള ഷർട്ട് സ്വാതന്ത്ര്യ പ്രഖ്യാപനമാണ് - ഡോ. അരുണ്‍ കുമാര്‍

പോക്കറ്റുള്ള ഷർട്ട് ആത്മാഭിമാനമുള്ള മനുഷ്യൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്ന്  ഡോ. അരുണ്‍ കുമാര്‍. തൊഴിലുറപ്പ് സ്ത്രീകളില്‍ അതുകാണാം. കടം വാങ്ങിയ ഷർട്ടുകളാണ് പലതും, പക്ഷെ തൊഴിലിടത്തെ സ്വാതന്ത്യമാണത്. കൺവീനിയൻസ് ഒരവകാശമാണ്. അത് ജൻഡർ ന്യൂട്രലായേ മതിയാകൂ എന്നും അദ്ദേഹം പറയുന്നു.

സ്‌കൂളുകളിലെ ജെൻഡർ ന്യൂട്രൽ (Gender Neutral) യൂണിഫോം എന്ന ആശയം സംസ്ഥാനത്തെ ഹയർസെക്കൻഡറി വിഭാഗത്തിലേക്കും വ്യാപിപ്പിക്കുകയാണെന്ന പ്രഖ്യാപനത്തോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കാമ്പുള്ള ആശയങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പങ്കുവയ്ക്കുകയാണ് ഇവിടെ.

ഡോ. അരുണ്‍ കുമാര്‍ പറയുന്നു:

പത്താം നൂറ്റാണ്ടിനടുപ്പിച്ച് ഇന്നത്തെ പടിഞ്ഞാറൻ ചൈനയിലെ സിൻകിയാംഗ് പ്രദേശത്തെവിടെയോ ആണ് രണ്ടു കാലുകളെയും വെവ്വേറെ മറച്ചു പിടിക്കുന്ന കമ്പിളി ട്രൌസർ തുന്നി തുടങ്ങിയത്. കുതിരപ്പുറത്ത് പോകുന്ന ആൺകച്ചവടക്കാർക്ക് അരയ്ക്ക് താഴെ കാലുകളുടെ സ്വതന്ത്ര ചലനം ഉറപ്പാക്കുന്ന വസ്ത്രം എന്ന രീതിയിലാണ് ഇവ സ്വീകരിക്കപ്പെടുന്നതും. മൊബിലിറ്റി ഒരു പട്രിയാർക്കൽ നിർമ്മിതിയായതിനാൽ സ്ത്രീകൾ അവയുടെ ഉപയോക്താക്കളായില്ല. കൺവീനിയൻസ് ഒരു പ്രിവില്ലേജായതുകൊണ്ടാണ് പുരുഷസമൂഹം അത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. തൻ്റെ കൺവീനിയൻസ് ഇപ്പോഴും പാട്രിയാർക്കിയാൽ നിർവ്വചിക്കപ്പെടുന്നതുകൊണ്ടാണ് ഇതാൺ വസ്ത്രമല്ലേ എന്ന സംശയം ജനിക്കുന്നത്. ഉപയോഗിച്ചും പ്രയോഗിച്ചുമാണ് ആചാരമാകുന്നത്. നീലയും പിങ്കും പോലെ, തോക്കും ചക്കും പോലെ, മുടിയും താടിയും പോലെ, മസിലും കൊലുസും പോലെ, പാൻറും പാവാടയും പോലെ. പോക്കറ്റുള്ള ഷർട്ട് ആത്മാഭിമാനമുള്ള മനുഷ്യൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാകുന്നത് ഞാൻ കണ്ടത് തൊഴിലുറപ്പ് സ്ത്രീകളിലാണ്. കടം വാങ്ങിയ ഷർട്ടുകളാണ് പലതും, പക്ഷെ തൊഴിലിടത്തെ സ്വാതന്ത്യമാണത്. കൺവീനിയൻസ് ഒരവകാശമാണ്. അത് ജൻഡർ ന്യൂട്രലായേ മതിയാകൂ. 

ഒടുവിൽ: അടിച്ചേൽപ്പിക്കുന്നേ പുരോഗമനം എന്ന നിലവിളിക്കുന്നത് ഇഞ്ചക്ഷൻ ഭയക്കുന്ന രോഗിയെപ്പോലെയാണ്. പർദ്ദയോ, ബുർഖയോ, കൊന്തയോ, ശിരോവസ്ത്രമോ, സെറ്റു മുണ്ടുമോ എന്ന ചോയിസല്ല കൺവീനിയൻ്റ്  ചോയിസ്. മൂത്രസൂത്രവാദവുമായി ആരും വരേണ്ടതില്ല. അതിന് ആണുങ്ങൾക്ക് പാവാടയാണ് ബെസ്റ്റ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 36 minutes ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 1 day ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 3 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 3 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 1 week ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More