മതം മാറി രാജേശ്വരിയായ റേച്ചല്‍, തേജസ്വിക്ക് ഭാര്യ

പാറ്റ്‌ന: ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ ഇളയ മകനുമായ തേജസ്വി യാദവ് വിവാഹിതനായി. ഡല്‍ഹി സ്വദേശി റേച്ചല്‍ ഗോഡിഞ്ഞോയാണ് വധു. ഡല്‍ഹിയിലെ സൈനിക് ഫാംഹൗസില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിനുശേഷം റേച്ചല്‍ രാജേശ്വരി യാദവ് എന്ന പേര് സ്വീകരിച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കളെയൊന്നും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യയുമുള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഹരിയാനയില്‍ നിന്നുളള ക്രിസ്ത്യന്‍ കുടുംബാംഗമാണ് റേച്ചല്‍. റേച്ചലിന്റെ കുടുംബം വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. റേച്ചലും തേജസ്വിയും ഡല്‍ഹിയിലെ ആര്‍ കെ പുരത്തുളള ഡിപിഎസ് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നും ഇരുവരും ഏഴുവര്‍ഷത്തോളമായി സുഹൃത്തുക്കളാണ് എന്നുമാണ് ലഭിക്കുന്ന വിവരം. വിവാഹത്തെക്കുറിച്ചുളള വാര്‍ത്തകള്‍ കുടുംബം വളരെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതിനുപിന്നാലെ തേജസ്വിയുടെ സഹോദരി രോഹിണി ആചാര്യയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലാലുപ്രസാദ് യാദവിന്റെ ഒന്‍പതു മക്കളില്‍ എട്ടാമത്തെയാളാണ് തേജസ്വി യാദവ്. തേജസ്വി ഒഴികെ മറ്റുളളവരുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവ് കൂടിയാണ് തേജസ്വി യാദവ്. അദ്ദേഹം ജെഡിയു- ആര്‍ ജെ ഡി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രികൂടിയായിരുന്നു. 

Contact the author

National Desk

Recent Posts

National Desk 16 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 17 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More