പാര്‍ലമെന്റ് വൈകാതെ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമാവും- ജസ്റ്റിസ് ചന്ദ്രു

ചെന്നൈ: പാര്‍ലമെന്റ് വൈകാതെ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമാവുമെന്ന് മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചന്ദ്രു. 'പാര്‍ലമെന്റ് ചര്‍ച്ചകള്‍ കൂടാതെ കാര്‍ഷിക നിയമങ്ങള്‍ പാസാക്കുന്നു. കര്‍ഷകര്‍ പ്രതിഷേധിക്കുന്നു. അതോടെ വീണ്ടും ചര്‍ച്ചകളില്ലാതെ തന്നെ നിയമങ്ങള്‍ പിന്‍വലിക്കുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ചൊന്നും തന്നെ ചര്‍ച്ചകള്‍ നടക്കുന്നില്ല. ഇത് ഇങ്ങനെ പോവുകയാണെങ്കില്‍ പാര്‍ലമെന്റ് വൈകാതെ സര്‍ക്കാരിന്റെ റബ്ബര്‍ സ്റ്റാംപായി മാറും. ഒരു ദിവസം നാഗ്പൂരില്‍ നിന്ന് അവര്‍ പാര്‍ലമെന്റിനെ പ്രവര്‍ത്തിപ്പിക്കും' ചന്ദ്രു പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 29-ാം വാര്‍ഷിക ദിനത്തില്‍ എസ് എഫ് ഐ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ഇന്ത്യയില്‍ സോഷ്യലിസമെന്നത് കടലാസില്‍ എഴുതിയ ഒന്നുമാത്രമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക നയങ്ങള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ഹാനികരമായവയാണെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ ഇന്ത്യ പാപ്പരാകും. രാജ്യം ഭരിക്കുന്ന പാര്‍ട്ടി മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനുപകരം ഏകരാഷ്ട്ര സിദ്ധാന്തമാണ് പ്രചരിപ്പിക്കുന്നത്- ചന്ദ്രു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചില സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തരുതെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുന്നു. മുട്ട നല്‍കുന്നത് വികാരം വ്രണപ്പെടുത്തുമത്രേ, ആരുടെ വികാരം വ്രണപ്പെടുമെന്നാണ് പറയുന്നത്?  ഓരോരുത്തരും എന്ത് കഴിക്കണമെന്ന് ആരാണ് നിശ്ചയിക്കുന്നതെന്ന് ചന്ദ്രു ചോദിച്ചു. ജാതി വിവേചനവും ലിംഗ വിവേചനവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിധികള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് ജസ്റ്റിസ് ചന്ദ്രു. തമിഴ്‌നാട്ടിലെ ഇരുള വിഭാഗത്തിനുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടം പ്രമേയമാക്കി പുറത്തിറക്കിയ ചിത്രമാണ് ജയ് ഭീം.  ടി ജി ജ്ഞാനവേല്‍ ഒരുക്കിയ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തില്‍ സൂര്യയാണ് ജസ്റ്റിസ് ചന്ദ്രുവായെത്തിയത്.

Contact the author

National Desk

Recent Posts

Web Desk 15 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More