പത്തനംതിട്ട: സന്ദീപ് വധക്കേസിലെ അഞ്ച് പ്രതികളെയും കോടതി എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആദ്യഘട്ട ചോദ്യം ചെയ്യല്‍ മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് പ്രതികളെ എട്ട് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരാരും കോടതിയില്‍ ഹാജരായിരുന്നില്ല.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ പൊലീസ്, ബി ജെ പി പ്രവര്‍ത്തകരാണ് പ്രതികള്‍ എന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സന്ദീപിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കൃത്യം നടത്തിയതെന്നും എഫ് ഐ ആറില്‍ പറയുന്നു. പ്രതികള്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആണെന്ന് പൊലീസ് എഫ് ഐ ആര് ഇട്ടതോടെ പെരിങ്ങര കൊലപാതകം രാഷ്ട്രീയ കൊലപാതമാണെന്ന് ഉറപ്പാവുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ തിരുവല്ല ചാത്തങ്കരയില്‍ വച്ചായിരുന്നു സന്ദീപിനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ മൂന്ന് ബൈക്കുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വെട്ടേറ്റ സന്ദീപ് എഴുന്നേറ്റ് സമീപത്തെ വയലിലേക്ക് ഓടിയെങ്കിലും ഇവര്‍ പിന്തുടര്ന്ന് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.