കൊവി‍‍ഡ്-19 സ്ഥിരീകരിച്ചവരില്‍ ആരോ​ഗ്യ പ്രവർത്തകനും

ഞായറാഴ്ച സംസ്ഥാനത്ത് കൊവി‍‍ഡ്-19 സ്ഥിരീകരിച്ച 20 പേരില്‍ എറണാകുളം ജില്ലയിലെ ആരോ​ഗ്യ പ്രവർത്തകനും. ആലുവ ചൊവ്വര സ്വദേശിയായ ഇദ്ദേഹം ജോയിന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്. നെടുമ്പാശ്ശേരിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് രോ​ഗ ബാധയുണ്ടായി എന്നാണ് നി​ഗമനം. 

വിമാനത്താവളം അടക്കുന്നതിന് മുമ്പ് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. തുടർന്ന് ഇയാളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടുകയായിരുന്നു.  രോ​ഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിലാക്കി . ആശുപത്രിയിൽ  ഐസൊലേഷൻ  വാർഡിൽ നിരീക്ഷണത്തിലായിരുന്നു. ഇവിടെ നിന്നാണ് സ്രവം പരിശോധനക്ക് അയച്ചത്. ഇയാളുമായി സമ്പർക്കിലുണ്ടിയിരുന്നവരോട് ഹോം ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇയാളുടെ സമ്പർക്കപ്പട്ടിക ആരോ​ഗ്യ വകുപ്പ് ഉടൻ തയ്യാറാക്കും

Contact the author

web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More