ആത്മഹത്യ ചെയ്യരുത്; അച്ഛനായും ആങ്ങളയായും ഞാനുണ്ട് - എം കെ സ്റ്റാലിന്‍

ചെന്നൈ: സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴനാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിക്കുന്നുവെന്ന വാര്‍ത്ത ഏറെ വേദനയുളവാക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര ദിനത്തിലാണ് സ്റ്റാലിന്‍ സ്ത്രീ സുരക്ഷയുടെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചത്. 

നിങ്ങള്‍ക്ക് ഒരു അച്ഛനെപ്പോലെയും സഹോദരനെപ്പോലും സംരക്ഷകനായി ഞാനുണ്ട്. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ വീട്ടുകാര്‍ അതിക്രമത്തിനെതിരെ പരാതി നല്കാന്‍ തയ്യാറാകണം. ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടു വരുവാനും അവരെ ശിക്ഷിക്കാന്‍ സാധിക്കും. സമൂഹത്തിലെ എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവരാണെങ്കിലും പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. നമ്മുടെ സംസ്ഥാനത്ത് സ്ത്രീ സുരക്ഷഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ്‌. - മുഖ്യമന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലൈംഗീക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാന ഹെൽപ്പ് ലൈൻ വഴി സഹായം തേടുക. അല്ലെങ്കില്‍ ലൈംഗിക പീഡന സംഭവങ്ങൾ സ്കൂൾ അധികൃതരെയോ മുതിർന്നവരെയോ അറിയിക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 10 hours ago
National

താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദർശിക്കാൻ എല്ലാ സംഘികളെയും ക്ഷണിക്കുന്നു - മഹുവ മൊയ്ത്ര

More
More
National Desk 11 hours ago
National

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടും - സഞ്ജയ്‌ റാവത്ത്

More
More
National Desk 1 day ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 1 day ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 1 day ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More