സ്‌ക്വിഡ് ഗെയിം; വിതരണക്കാരന് വധശിക്ഷ, കണ്ടവര്‍ക്ക് ജീവപര്യന്തം

പ്യോങ്യാങ്: നെറ്റ്ഫ്‌ളിക്‌സിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച് മുന്നേറുന്ന ദക്ഷിണ കൊറിയന്‍ ടിവി സീരീസായ സ്‌ക്വിഡ് ഗെയിമിന്റെ പതിപ്പ് വിതരണം ചെയ്തയാള്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തര കൊറിയ. ചൈനയില്‍ നിന്നും സ്‌ക്വിഡ് ഗെയിമിന്റെ കോപ്പികള്‍ ഉത്തരകൊറിയയിലെത്തിച്ച വിതരണക്കാരനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളില്‍ നിന്നും സീരീസ് കോപ്പി ചെയ്ത് വാങ്ങി കണ്ടവര്‍ക്ക്  തടവും നിര്‍ബന്ധിത തൊഴില്‍ ശിക്ഷയും വിധിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിതരണക്കാരനെ ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് വെടിവച്ചുകൊന്നതായാണ് ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട്. 

സ്‌ക്വിഡ് ഗെയിം സീരീസ് പെന്‍ഡ്രൈവിലേക്ക് കോപ്പി ചെയ്ത വിദ്യാര്‍ത്ഥിക്ക് ജീവപര്യന്തം തടവും ഈ വിദ്യാര്‍ത്ഥിയോടൊപ്പം സീരീസ് കണ്ട ആറ് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുവര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ സീരീസ് കണ്ടെന്ന് തിരിച്ചറിയാതിരുന്ന അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ഖനികളില്‍ നിര്‍ബന്ധിത ജോലി ശിക്ഷയും നല്‍കിയിട്ടുണ്ട്.  കൊവിഡ് വൈറസ് വ്യാപനം മൂലം ഉത്തരകൊറിയയുടെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് വിദേശരാജ്യത്തുനിന്നും സീരീസ് ഉത്തരകൊറിയയില്‍ എത്തിച്ചതെന്നാണ് അധികൃതര്‍ അന്വേഷിക്കുന്നത്. യുഎസില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുളള സിനിമകളും സീരീസുകളുമെല്ലാം കൈവശം വയ്ക്കുന്നത് ഉത്തരകൊറിയയില്‍ വലിയ കുറ്റമാണ്. പിടിക്കപ്പെട്ടാല്‍ വധശിക്ഷ ഉറപ്പാണ്.  ഈ നിയമമനുസരിച്ചാണ് സ്‌ക്വിഡ് ഗെയിം കൈവശം വച്ചയാളെ ശിക്ഷിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെപ്റ്റംബര്‍ 17-നാണ് സ്‌ക്വിഡ് ഗെയിം നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറക്കിയത്. പണം വളരെയധികം ആവശ്യമുളള കുറച്ച് ആളുകള്‍ അതിനായി ചില ഗെയിമുകളില്‍ പങ്കെടുക്കാന്‍ സമ്മതിക്കുകയാണ്. അപ്രതീക്ഷിതവും അപകടകരവുമായ ഗെയിമുകളാണ് അവരെ കാത്തിരിക്കുന്നത്. ചുരുക്കത്തില്‍ ഇതാണ് സ്‌ക്വിഡ് ഗെയിം. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുളള സീരീസായി സ്‌ക്വിഡ് ഗെയിം ഇതിനകം മാറിക്കഴിഞ്ഞു. ആദ്യത്തെ സീസണ്‍ വലിയ വിജയമായതിനുപിന്നാലെ സ്‌ക്വിഡ് ഗെയിം രണ്ടാം സീസണ്‍ വരുമെന്ന് സീരീസിന്റെ സംവിധായകന്‍ ഹ്വാങ് ഡോംഗ് ഹ്യൂക്ക് പ്രഖ്യാപിച്ചിരുന്നു.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More