തെരഞ്ഞെടുപ്പ്: ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് സിപിഎമ്മിന്; കെ. സുരേന്ദ്രന്‍ ചെലവഴിച്ചത് 40 ലക്ഷം!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് സിപിഎമ്മിനെന്ന് കണക്കുകള്‍. 58 കോടി രൂപയാണ് സിപിഎമ്മിന് സംഭാവനയായി ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കിലാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന് 39 കോടിയും, ബിജെപിക്ക് 8 കോടിയുമാണ് സംഭാവനയായി ലഭിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസിന് ചിലവായത് രണ്ടര കോടി രൂപക്ക് മുകളിലാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പ്രാവശ്യം കേരളത്തില്‍ എത്തിയപ്പോള്‍ ബിജെപി ചെലവാക്കിയത് 43 ലക്ഷം രൂപയുമാണ്. എ പ്ലസ് മണ്ഡലങ്ങളിൽ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് വന്ന് പോയതിന് 25 ലക്ഷം രൂപയാണ് ബിജെപി ചെലവഴിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച സ്ഥാനാര്‍ഥി കെ സുരേന്ദ്രനാണ്, 40 ലക്ഷം രൂപ. കോണ്‍ഗ്രസ് ഏറ്റവും കൂടിയ തുകയായ 23 ലക്ഷം രൂപ ചെലവഴിച്ചിരിക്കുന്നത് ഷാഫി പറമ്പിലിന് വേണ്ടിയാണ്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റ് ആയിരുന്ന മുഹമ്മദ്‌ റിയാസിന് വേണ്ടിയാണ് സിപിഎം ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിരിക്കുന്നത്, 22 ലക്ഷം രൂപ. സുരേന്ദ്രന്‍ ചെലവാക്കിയ തുകയുടെ പകുതി മാത്രമാണ് ഷാഫി പറമ്പിലിനു വേണ്ടിയും, മുഹമ്മദ്‌ റിയാസിനു വേണ്ടിയും അതാത് പാര്‍ട്ടികള്‍ ചെലവഴിച്ചത്. ആര്‍ ബിന്ദുവിന് 20 ലക്ഷം, വീണ ജോര്‍ജിന് 19 ലക്ഷം, വി ടി ബല്‍റാമിന് 18 ലക്ഷം, ജെയ്ക് സി തോമസിന് 16 ലക്ഷം, മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലക്ക് 5 ലക്ഷം രൂപ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നേതാക്കള്‍ക്ക് വേണ്ടി ചെലവായ തുകകള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ച സിപിഎം പരസ്യങ്ങള്‍ക്കുമാത്രമായി 17 കോടി രൂപ ചെലവഴിച്ചപ്പോള്‍ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയത് 4 കോടി 22 ലക്ഷം രൂപയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചരണത്തിനായി 23 കോടി രൂപയും പരസ്യത്തിനായി 16 കോടി രൂപയുമാണ് ചെലവഴിച്ചത്. അതേസമയം, തെരഞ്ഞെടുപ്പില്‍ എട്ട് നിലയില്‍ പൊട്ടിയ ബിജെപി എ ക്ലാസ് മണ്ഡലങ്ങളില്‍ മാത്രം ചെലവാക്കിയത് 15 ലക്ഷം രൂപയാണ്. ഭൂരിപക്ഷം സീറ്റുകളിലും കെട്ടിവെച്ച കാശ് പോലും തിരിച്ചു കിട്ടാതെ തോറ്റമ്പിയാര്‍  സ്ഥാനാര്‍ഥികള്‍ക്കായി പാര്‍ട്ടി ചെലവാക്കിയിരിക്കുന്നത് 9 കോടി 18 ലക്ഷം രൂപയാണ്!.  

Contact the author

Web Desk

NIHAS P.S Nihu
2 years ago

Please clarify the money spending by CPI_M on candidates is only 4 crore is misleading.

0 Replies

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More