ഇത് കര്‍ഷകരുടെ വിജയം; രക്തസാക്ഷികള്‍ക്ക് ആദരം - മമത ബാനര്‍ജി

കൊല്‍ക്കത്ത: കര്‍ഷക നിയമം പിന്‍വലിച്ച മോദി സര്‍ക്കാരിന്‍റെ നടപടി കര്‍ഷകരുടെ വിജയമാണെന്നും, പോരാട്ടത്തില്‍ ജീവന്‍ നഷടമായ എല്ലാവര്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു. നിയമസഭയില്‍ കാര്‍ഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി, കേന്ദ്രസര്‍ക്കാരിനെ ഏറ്റവും രൂക്ഷമായി വിമർശിച്ച നേതാക്കളില്‍ ഒരാളാണ് മമത ബാനർജി. 

ഇത് ജനാധിപത്യത്തിന്‍റെയും കർഷകരുടെയും വലിയ വിജയമാണ്. കർഷകരുടെ സമരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചു. മോദി സർക്കാർ തലകുനിക്കാൻ ഒരു വർഷത്തിലേറെ സമയമെടുത്തു. പക്ഷെ മോദിയുടെ ഈ തീരുമാനത്തിന് പിന്നില്‍ ചില രാഷ്ട്രീയ കാരണങ്ങളുണ്ട്. തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യ ഭരിക്കുന്ന ബിജെപി പുറകിലേക്കാണ് പോകുന്നത്. അതിനാല്‍ ഉത്തരേന്ത്യയിൽ പാര്‍ട്ടിയുടെ സ്ഥാനം നഷ്‌ടപ്പെടുമോയെന്ന് ബിജെപി നേതാക്കള്‍ ഭയപ്പെടുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എം പി സൗഗത റോയ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ഷകര്‍ക്ക് കാര്‍ഷിക നിയമങ്ങള്‍ മൂലമുണ്ടായ ബുദ്ധിമുട്ടില്‍ മാപ്പുചോദിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ഇന്ന് രാവിലെ പറഞ്ഞത്. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. അവരെ സഹായിക്കാനാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. അവരുടെ നന്മയ്ക്കുവേണ്ടിയാണ് ചെയ്തതെല്ലാം. കര്‍ഷകര്‍ക്ക് അത് മനസിലായില്ല. കര്‍ഷകരുടെ വേദന മനസിലാക്കുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ മടങ്ങിപ്പോകണമെന്നും നരേന്ദ്രമോദി പറഞ്ഞു. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More