മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന് കോഴിക്കോട് ഡി സി സി

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിസിസി നേതൃത്വം. കെ പി സി സിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഡി സി സി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നാല് പേര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ബേപ്പൂര്‍ മണ്ഡലം പ്രസിഡന്‍റ്  രാജീവന്‍ തിരുവച്ചിറ, ചേവായൂര്‍ ബാങ്ക് പ്രസിഡന്‍റ്  ഇ പ്രശാന്ത്‌ എന്നിവരെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം.

അതേസമയം, ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ്  കെ സുരേഷിന് താക്കിത് നല്‍കണമെന്നും മുന്‍ ഡി സി സി പ്രസിഡന്‍റ്  യു രാജീവന്‍ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി സി സി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് കെ പി സി സിയാണ് അന്തിമ തീരുമാനം എടുക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വനിതാ മാധ്യമപ്രവര്‍ത്തകയടക്കമുളളവരെ കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറ്റം ചെയ്തിരുന്നു. മുന്‍ ഡിസിസി പ്രസിഡന്റ് യൂ രാജീവന്റെ നേതൃത്വത്തില്‍ ടി സിദ്ദിഖ് അനുയായികളാണ് യോഗം ചേര്‍ന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതോടെയാണ് പ്രശ്നം സംഘര്‍ഷത്തില്‍ കലാശിച്ചത്. 

യാതൊരു പ്രകോപനവുമില്ലാതെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. യോഗം നടക്കുന്ന വാര്‍ത്ത കോണ്‍ഗ്രസുകാര്‍ തന്നെയാണ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കല്ലായിയിലെ ഹോട്ടലിലെത്തി. യോഗം നടക്കുന്ന മുറിയുടെ മുന്നില്‍ തങ്ങളെ കണ്ടപ്പോള്‍ തന്നെ ഫോട്ടോയും വീഡിയോയും എടുത്തെന്ന് ആരോപിച്ച് വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ക്യാമറാമാനെ മുറിക്കകത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More