വാക്സിന്‍ എടുക്കാത്തവര്‍ക്ക് റേഷനും ഇന്ധനവും ഗ്യാസും ലഭിക്കില്ല - കടുത്ത നടപടികളുമായി ജില്ലാ ഭരണകൂടം

മുംബൈ: കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് റേഷനും ഇന്ധനവും ഗ്യാസും ലഭിക്കില്ലെന്ന് മഹാരാഷ്ട്രയിലെ ഔംറഗാബാദ് ജില്ലാ ഭരണകൂടം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത സര്‍ട്ടിഫിക്കറ്റ് കാണിച്ചവര്‍ക്ക് മാത്രം റേഷന്‍ സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കലക്ടര്‍ സുനില്‍ ചവാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, പലചരക്ക് കടകള്‍ എന്നിവക്കെല്ലാം ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കളക്ടറുടെ നിര്‍ദേശം അവഗണിച്ച് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ്. 

ജില്ലയിലെ കൊവിഡ് വാക്സിനേഷന്‍ വിചാരിച്ചത്ര എളുപ്പത്തില്‍ നീങ്ങുന്നില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഭരണകൂടത്തിന്‍റെ കടുത്ത നടപടി. ഔംറഗാബാദ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അജന്ത, എല്ലോറ എന്നിവിടങ്ങളിലും ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാത്തവരെ പ്രവേശിപ്പിക്കണ്ടെന്നും ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. കര്‍ഷകര്‍ പകല്‍ സമയത്ത് ജോലിക്ക് പോകുന്നതിനാല്‍ രാത്രി സമയങ്ങളിലും വാക്സിന്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുമെന്നും ഭരണകൂടം അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഔംറഗാബാദില്‍ ഇതുവരെ 55 ശതമാനം ആളുകള്‍ മാത്രമാണ് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കുന്നത്. 24 ശതമാനം പേര്‍ മാത്രമാണ് രണ്ട് ഡോസ് വാക്‌സീനും എടുത്തിട്ടുള്ളത്. വാക്സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ശമ്പളവും നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഭരണകൂടം. നവംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും വിതരണം ചെയ്തിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More